Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആമസോൺ, ഫ്ലിപ്കാർട്ട്...

ആമസോൺ, ഫ്ലിപ്കാർട്ട് കച്ചവട സ്ഥാപനങ്ങളിൽ മോഷണം

text_fields
bookmark_border
ആമസോൺ, ഫ്ലിപ്കാർട്ട് കച്ചവട സ്ഥാപനങ്ങളിൽ മോഷണം
cancel
camera_alt

തൃപ്പാളൂരിൽ മോഷണം നടന്ന സ്ഥാപനങ്ങളിൽ പൊലീസ് തെളിവെടുക്കുന്നു

Listen to this Article

ആലത്തൂർ: ദേശീയപാതയിലെ തൃപ്പാളൂരിൽ രണ്ട് ഓൺലൈൻ ബിസിനസ് സ്ഥാപനങ്ങളിൽ മോഷണം. രണ്ടര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ആമസോൺ, ഫ്ലിപ്കാർട്ട് സ്ഥാപനങ്ങളുടെ ഒരേ കെട്ടിടത്തിലെ രണ്ട് സ്ഥാപനത്തിലാണ് മോഷണം നടന്നത്.

ഫ്ലിപ്കാർട്ടിൽ നിന്ന് 1,89,000 രൂപയും മറ്റിടത്തുനിന്ന് എൺപതിനായിരത്തോളവും ഉൾപ്പെടെ 2,69,000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴിന് സ്ഥാപനം അടച്ച് പോയതാണ്. തിങ്കളാഴ്ച രാവിലെ തുറക്കാനെത്തിയവരാണ് മോഷണവിവരം അറിഞ്ഞത്.

പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സ്ഥാപനത്തിലെ സി.സി ടി.വി നശിപ്പിച്ച നിലയാണ്. രണ്ട് സ്ഥാപനത്തിന്‍റെയും പരാതിയിൽ ആലത്തൂർ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft at Amazon and Flipkart stores
News Summary - Theft at Amazon and Flipkart stores
Next Story