കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചു: രണ്ട് യുവാക്കൾ പിടിയിൽ
text_fieldsചെങ്ങന്നൂർ: ബൈക്ക് യാത്രക്കാരെൻറ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതികളെ പൊലീ സ് അറസ്റ്റുചെയ്തു. പത്തനംതിട്ട, ആറന്മുള മാലക്കര തോണ്ടുതറയിൽ ലിജു സി. മാത്യു (23), മുളക്കുഴ കാരക്കാട് ആര്യഭവനിൽ അഖി ൽ (23) എന്നിവരെയാണ് ചെങ്ങന്നൂർസി.ഐ എം.സുധിലാൽ, എസ്.ഐ എസ്. വി ബിജു എന്നിവരുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.
ആലപെണ്ണുക്കര ദേവീക്ഷേത്രത്തിനു സമീപം ശ്രീകാർത്തികയിൽ ഗണേഷ് കരുണാകരൻ നായരെ (39)യാണ് സംഘം രാത്രിയിൽ ആക്രമിച്ച് ഒൻപതര പവൻ സ്വർണ്ണമാല തട്ടിയെടുത്തത്. ചൊവ്വാഴ്ച രാത്രി 10ന് പെണ്ണുക്കര-പളളിമുക്ക് റോഡിലാണ് സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ. ചെങ്ങന്നൂർ ടൗണിൽ നിന്ന് ഭക്ഷണം വാങ്ങി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മർത്തോമ്മ പളളിയുടെ സമീപംവെച്ച് മറ്റൊരു ബൈക്കിൽ പിൻതുടർന്നെത്തിയ സംഘം റോഡിനുകുറുകെ തടഞ്ഞു നിർത്തി. ഗണേശിെൻറ കൈയ്യിൽ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ് ചെയ്തതെന്ന് ചോദിച്ചശേഷം പ്രതികൾ കൈയ്യിൽ കരുതിയ മുളകുപൊടി മുഖത്തുവിതറി ഗണേശിനെ മർദ്ദിച്ചു. ഇതിനിടെ ഗണേശിെൻറ കഴുത്തിൽകിടന്ന മാല ലിജു പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ഗണേശ് ഈ ശ്രമം തടഞ്ഞതോടെ ബൈക്കിൽ നിന്നും ചവിട്ടി റോഡിലിട്ടശേഷം മാലപൊട്ടിച്ച് ബൈക്കിൽ രക്ഷപെടുകയായിരുന്നു.
മാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഗണേശിെൻറ കഴുത്ത് വട്ടത്തിൽ മുറിഞ്ഞു. കരച്ചിൽകേട്ടെത്തിയ നാട്ടുകാർ ഗണേശിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്റൈനിൽ ജോലിയിലായിരുന്ന ഗണേശ് മസ്തിഷ്ക സംബന്ധമായ രോഗത്തിന് വൈക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക ടീമായിട്ടാണ് അന്വേഷണം ആരംഭിച്ചത്.
ഗണേശ് സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരിൽ നിന്നും ഇന്ന് രാവിലെ പിടികൂടി. ഗണേശിെൻറ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്തമാല ഇതിനോടകം തന്നെ പ്രതികൾ ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിൽ വില്പന നടത്തി 1.60ലക്ഷം രൂപ വാങ്ങിയിരുന്നു. ഇവർ മോഷണത്തിനായി സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലും പൊലീസ് കണ്ടെത്തി. ലിജു കഴിഞ്ഞ മൂന്ന് മാസത്തിന് മുൻപാണ് എൽ.എൽ.ബി വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
