Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെച്ചിക്കോട്ടുകാവ്​...

തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ഉപാധികളോടെ അനുമതി

text_fields
bookmark_border
തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ഉപാധികളോടെ അനുമതി
cancel

തൃശൂർ: ശനിയാഴ്​ച ഉച്ച 1.30... ഉദ്വേഗത്തി​​െൻറ മുൾമുനയിൽ നിന്ന തെച്ചിക്കോട്ടുകാവ്​ രാമചന്ദ്ര​​െൻറ ആരാധകർ ആർത്തു വിളിച്ചു... അവർ കാത്തിരുന്ന തീരുമാനം വന്നു. തൃശൂർ പൂരത്തി​െൻറ വിളംബരമറിയിച്ച്​ ഞായറാഴ്​ച വടക്കുന്നാഥ ക്ഷേത്രത ്തി​െൻറ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിൽ എഴുന്നള്ളിക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന് കലക്ടർ ടി.വി. അനുപമ അനുമതി നൽകി.

ഒരു കണ്ണിന്​ കാഴ്​ചയില്ലാത്തതും ​ശാരീരികമായി അവശനുമായ ഈ ആനയെ എഴുന്നള്ളിക്കാൻ കർ ശന ഉപാധികളോടെയാണ് അനുമതി. രാവിലെ 9.30 മുതൽ 10.30 വരെ മാത്രമെ എഴുന്നള്ളിപ്പിന്​ ഉപയോഗിക്കാവൂ. തേക്കിൻകാട്​ മൈതാനിയ ിലെ മണികണ്ഠനാൽ മുതൽ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങ് വരെ മാത്രമെ എഴുന്നള്ളിക്കാവൂ. ആനക്കൊപ്പം നാല് പാപ്പ ാൻമാർ വേണം. ആനയുടെ 10 മീറ്റർ അകലെ മാറി മാത്രമെ ആളുകളെ നിർത്താവൂ. ഇതിനായി പ്രത്യേകം ബാരിക്കേഡ് കെട്ടിത്തിരിക്കണം.

​െവള്ളിയാഴ്​ചത്തെ നിയമോപദേശവും അന്ന്​ വൈകീട്ട് ചേർന്ന ജില്ല നിരീക്ഷണ സമിതിയുടെ തീരുമാനവും ശനിയാഴ്​ച രാവിലെ വിദഗ്ധ സമിതി ആനയെ പരിശോധിച്ച്​ നൽകിയ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ്​ കലക്​ടറുടെ തീരുമാനം​. ഞായറാഴ്​ച രാവിലെ ഏഴിന് കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽനിന്നും തെച്ചിക്കോട്ട​ുകാവ് ദേവസ്വത്തി​െൻറ ദേവീദാസൻ എന്ന ആന തിടമ്പേറ്റിയെത്തും.

മണികണ്ഠനാലിൽ വെച്ച് തിടമ്പ് രാമചന്ദ്ര​​െൻറ പുറത്തേക്ക്​ മാറ്റും. രാമചന്ദ്രൻ ഗോപുരവാതിൽ തുറന്ന് ഇറങ്ങിയ ശേഷം മണികണ്ഠനാലിൽനിന്ന്​ ദേവീദാസൻ തന്നെ തിടമ്പെടുത്ത് ക്ഷേത്രത്തിലേക്ക് മടങ്ങും. ആറാം തവണയാണ് തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിന് രാമചന്ദ്രൻ എത്തുന്നത്. വീരനായക പരിവേഷത്തിൽ എത്തുന്ന രാമചന്ദ്രന് ആരാധകർ തേക്കിൻകാട് മൈതാനിയിൽ വരവേൽെപ്പാരുക്കുന്നുണ്ട്​.


രാമചന്ദ്രന് അനുമതി മൃഗസംരക്ഷണ ബോർഡ് അംഗത്തി​െൻറ വിയോജിപ്പോടെ
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരവിളംബരത്തിൽ പങ്കെടുക്കാൻ കലക്ടർ അനുമതി നൽകിയത് ജില്ലാതല നാട്ടാന നിരീക്ഷണ സമിതിയിലെ അംഗത്തി​െൻറ വിയോജിപ്പോടെ. മൃഗസംരക്ഷണ ബോർഡ് അംഗം എം.എൻ. ജയചന്ദ്രനാണ് എഴുന്നള്ളിപ്പിന് അനുമതി നൽകുന്നതിൽ വിയോജിച്ചത്.

ഏപ്രിൽ 25ന് ചേർന്ന യോഗത്തിൽ ആനയുടെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ആനയുടമ, ആന തൊഴിലാളി, ഫെസ്​റ്റിവൽ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ മാത്രമായിരുന്നു ആനയുടെ വിലക്ക് നീക്കുന്നതിനെ പിന്തുണച്ചത്​. സുരക്ഷ പ്രശ്നം ഉയർത്തി പൊലീസും ചീഫ് വൈൽഡ് ലൈഫ് വാർഡ​​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ വനം വകുപ്പും എഴുന്നള്ളിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഇതോടെ വിലക്ക് തുടരാനാണ്​, കലക്​ടർ ചെയർമാനായ 10 അംഗ സമിതിയുടെ തീരുമാനം. ഇതാണ് ഹൈകോടതിയുടെയും നിയമോപദേശത്തി​െൻറയും അടിസ്ഥാനത്തിൽ മാറിയത്.

കാഴ്ചക്കുറവും ആരോഗ്യപ്രശ്നങ്ങളും ഒറ്റ രാത്രികൊണ്ട്​ മാറില്ലെന്നും അനുമതി നൽകുന്നതിനോട് യോജിക്കാനാവില്ലെന്നും അറിയിച്ചിട്ടുണ്ടെന്ന് എം.എൻ. ജയചന്ദ്രൻ പറഞ്ഞു. വിദഗ്ധ സംഘത്തി​െൻറ പരിശോധന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അനുമതി നൽകാനിരിക്കെ ഒന്നര മണിക്കൂർ വേണമെന്ന ആനയുടമകളുടെ ആവശ്യം കലക്ടർ പരിഗണിച്ചില്ല. നിർദേശിച്ച സമയത്ത്, നിശ്ചയിച്ച സ്ഥലത്ത് സുരക്ഷയോടെ എഴുന്നള്ളിക്കണമെന്ന് കലക്ടർ ഉത്തരവിൽ വ്യക്തമാക്കി. ഇതിനിടെ മദപ്പാട് സംബന്ധിച്ച് ലാബ് പരിശോധന ഫലത്തി​​െൻറ റിപ്പോർട്ട് വരുന്നതിന് മുമ്പ് അനുമതി നൽകിയതിനെതിരെ ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സും രംഗത്തെത്തി.

രാ​ത്രിയും കർമനിരതരായി കലക്ടറും കമീഷണറും; ​ൈവറലായി ചിത്രം
തൃശൂർ: പൂരവുമായി ബന്ധപ്പെട്ട ആലോചനകളിലും ചർച്ചകളിലും മുഴുകി രാത്രിയിലും കർമനിരതരായ കലക്ടർ ടി.വി. അനുപമയും കമീഷണർ ജി.എച്ച്​. യതീഷ് ചന്ദ്രയുടെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ. പൂരം ഒരുക്കങ്ങളുടെ ഭാഗമായി ഇരുവരും തെക്കേനടയിലെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കാൻ രാത്രി എത്തിയപ്പോൾ ആരോ പകർത്തിയ ചിത്രമാണിത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​​െൻറ എഴുന്നള്ളിപ്പും​ വെടിക്കെട്ട് തർക്കങ്ങളും ഉയർത്തുന്ന സുരക്ഷ ഭീഷണിക്കൊപ്പം ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരർ കേരളവും ലക്ഷ്യമിട്ടിട്ടുണ്ടെന്ന ഇൻറലിജൻസ്​ മുന്നറിയിപ്പി​​െൻറ പശ്ചാത്തലത്തിൽ തൃശൂർ പൂരവും ജാഗ്രത പട്ടികയിലുള്ളതിനാൽ പതിനായിരങ്ങളെത്തുന്ന പൂരത്തിന്​ പതിവിൽ കവിഞ്ഞ സുരക്ഷയാണ് ആവശ്യമായിരിക്കുന്നത്. വെടിക്കെട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്ര​​െൻറ എഴുന്നള്ളിപ്പും ആയി ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കലക്ടർക്കും കമീഷണർക്കും സ്വസ്​ഥത നൽകിയിരുന്നില്ല. ഈ പ്രക്ഷുബ്​ധാവസ്​ഥയിലാണ്​ ഇരുവരും തേക്കിൻകാട് മൈതാനിയിൽ സുരക്ഷ വിലയിരുത്തലിനെത്തിയത്​.

ജനപ്രതിനിധികളും, രാഷ്​ട്രീയക്കാരും മാറി നിന്നാൽ ഇവർ പൂരം ഗംഭീരമായി നടത്തുമെന്നടക്കം കമൻറുകളാണ്​ ചിത്രത്തിന്​ കിട്ടിയത്​. പൂരത്തിന് ഇത്തവണ വൻ സുരക്ഷയാണ്. 3,500ലേറെ പൊലീസുകാരും ബോംബ് സ്ക്വാഡുമടക്കമുള്ള സുരക്ഷ സംവിധാനങ്ങളും പൂരനഗരിയിലെത്തിയിട്ടുണ്ട്.

Show Full Article
TAGS:thechikottukavu ramachandran thrissur pooram kerala news malayalam news 
News Summary - Thechikottukavu ramachandran thrissur pooram-Kerala news
Next Story