Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെച്ചിക്കോട്ടുകാവ്...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും കോലമേന്തി

text_fields
bookmark_border
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും കോലമേന്തി
cancel

തൃ​ശൂ​ര്‍: തെ​ച്ചി​ക്കോ​ട്ടു​കാ​വി​ല​മ്മ​യു​ടെ കോ​ല​മേ​ന്തി ഗ​ജ​രാ​ജ​ൻ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ വീ​ണ്ടും ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പി​ൽ. ക​ര്‍ശ​ന ഉ​പാ​ധി​ക​ളോ​ടെ രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ എ​ഴു​ന്ന​ള്ളി​പ്പ് വ്യാ​ഴാ​ഴ്ച സ്വ​ന്തം ക്ഷേ​ത്ര​മാ​യ പേ​രാ​മം​ഗ​ലം തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് ചേ​ർ​ന്ന നാ​ട്ടാ​ന നി​രീ​ക്ഷ​ണ​സ​മി​തി യോ​ഗ​ത്തി​ൽ രാ​മ​ച​ന്ദ്ര​െൻറ എ​ഴു​ന്ന​ള്ളി​പ്പി​ന്​ വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് രാ​മ​ച​ന്ദ്ര​നെ ആ​രാ​ധ​ക​ർ എ​ഴു​ന്ന​ള്ളി​പ്പി​ൽ വ​ര​വേ​റ്റ​ത്. 2019 ഫെ​ബ്രു​വ​രി​യി​ൽ ഗു​രു​വാ​യൂ​ർ കോ​ട്ട​പ്പ​ടി​യി​ൽ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നി​ടെ പ​ട​ക്കം പൊ​ട്ടു​ന്ന​ത് കേ​ട്ട് ഭ​യ​ന്നോ​ടി​യ രാ​മ​ച​ന്ദ്ര​ൻ ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thechikottukavu ramachandran
Next Story