Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ അനുമതി...

സർക്കാർ അനുമതി നൽകിയെങ്കിലും തിയറ്ററിൽ സിനിമ കാണാൻ ഇനിയും കാത്തിരിക്കണം

text_fields
bookmark_border
Theatres didnt reopen in Kerala, fiok kerala meet today
cancel

കോട്ടയം: സർക്കാർ അനുമതി നൽകിയെങ്കിലും തിയറ്ററിൽ സിനിമ കാണാൻ ഇനിയും കാത്തിരിക്കണം. ഒ.ടി.ടി റിലീസിനെച്ചൊല്ലിയുള്ള തർക്കവും കോവിഡ്​ പ്രതിരോധ സജ്ജീകരണങ്ങളൊരുക്കുന്നതിലെ കാലതാമസവും സർക്കാരിൽ നിന്നും സഹായപ്രഖ്യാപനം വരാത്തതുമാണ്​ തിയറ്ററുകൾ തുറക്കുന്നത്​ വൈകാനിടയാക്കുന്നത്​.

കഴിഞ്ഞവർഷം മാർച്ച്​ 13നാണ്​ തിയറ്ററുകൾ അടച്ചത്​. മാർച്ച്​ 31വരെ അടച്ചിടാനാണ്​ ആദ്യം തീരുമാനിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ വ്യാപനം കൈവിട്ടതോടെ തിയറ്ററുകൾ തുറക്കലും സിനിമകളുടെ റിലീസിങ്ങും അടക്കം അനിശ്ചിതത്വത്തിലായി.

ഭാവി പരിപാടികൾ തീരുമാനിക്കാൻ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ യോഗം ചേരും. ഫിയോക് യോ​ഗത്തിന് പിന്നാലെ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനി എക്സിബിറ്റേവ്സ് അസോസിയേഷൻ എന്നിവരുമായും ചർച്ച നടത്തും. നാളെ ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ സിനിമ സംഘടനകളും യോഗം ചേരും.

ഒ.ടി.ടി റിലീസ്​ സംബന്ധിച്ച തർക്കവും കോവിഡ്​ കാലത്തെ സാമ്പത്തിക പ്രതിസന്ധിയും യോഗത്തിൽ ചർച്ചയാവും.​ അമ്മ പ്രസിഡൻറ്​ കൂടിയായ മോഹൻലാലി​ൻെറ ദൃശ്യം 2 ഒ.ടി.ടി റിലീസ്​ ചെയ്​തതിൽ തിയറ്റർ ഉടമകൾ വ്യാപക പ്രതിഷേധത്തിലാണ്​. തിയറ്റർ തുറക്കുന്നതിനൊപ്പം ഈ സിനിമ എത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായകമായേനെ എന്നാണ്​ തിയറ്റർ ഉടമകൾ പറയുന്നത്​.

എന്നാൽ, തിയറ്റർ തുറക്കാൻ തീരുമാനിക്കുന്നതിന്​ മുമ്പുതന്നെ ഒ.ടി.ടി റിലീസിന്​ കരാർ ആയെന്നും ഇനി പിൻവലിയാൻ ആവില്ലെന്നുമാണ്​ ദൃശ്യം 2 ​ൻെറ അണിയറപ്രവർത്തകരുടെ നിലപാട്​. തിയറ്ററുകൾ അടച്ചിട്ടിരുന്നെങ്കിലും മെയ്​ൻറനൻസ്​, തൊഴിലാളികളുടെ വേതനം, കറൻറ്​ ചാർജ്​ എന്നിവക്ക്​ പണം കണ്ടെത്തേണ്ടിയിരുന്നു. അതി​ൻെറ പ്രതിസന്ധി തിയറ്റർ ഉടമകൾക്കുണ്ട്​.

തിയറ്ററുകൾ തുറന്നാലും പകുതി സീറ്റിലേ ആളുകളെ പ്രവേശിപ്പിക്കാൻ കഴിയൂ. ആരോഗ്യവകുപ്പ്​ നിർദേശിക്കുന്ന കോവിഡ്​ പ്രതിരോധമാർഗങ്ങളും പാലിക്കണം. തിയറ്റർ പൂർണമായി അണുമുക്തമാക്കുകയും വേണം. 80ഓളം സിനിമകളാണ്​ പോസ്​റ്റ്​ പ്രൊഡക്​ഷൻ ജോലി കഴിഞ്ഞ്​ റിലീസ്​ കാത്തിരിക്കുന്നത്​.

തമിഴ്​നടൻ വിജയ്​യുടെ മാസ്​റ്റർ, മമ്മൂട്ടിയുടെ പ്രീസ്​റ്റ്​, മോഹൻലാലി​ൻെറ മരക്കാർ: അറബിക്കടലി​ൻെറ സിംഹം, നിവിൻ പോളിയുടെ തുറമുഖം, ഫഹദ്​ ഫാസിലി​ൻെറ മാലിക്, ജയസൂര്യയുടെ വെള്ളം​ തുടങ്ങിയ സിനിമകളാണ്​ തിയറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന പ്രധാന സിനിമകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinimaTheatre
Next Story