Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിയറ്റർ പീഡനക്കേസിൽ...

തിയറ്റർ പീഡനക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്തും

text_fields
bookmark_border
തിയറ്റർ പീഡനക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്തും
cancel

മലപ്പുറം: തിയറ്റർ പീഡനക്കേസിൽ കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈൽഡ് ലൈൻ പ്രവർത്തകർ, തിയറ്റർ ജീവനക്കാർ എന്നിവരുടെ രഹസ്യമൊഴിയാണ്​ രേഖപ്പെടുത്തുക. ഇന്ന് കോടതിയിൽ 164 പ്രകാരം മൊഴി നൽകാൻ കോടതി നിർദേശം നൽകി. ചൈൽഡ് ലൈൻ പ്രവർത്തകൻ ഷിഹാബ്, തിയറ്റർ മാനേജർ എന്നിവരുടെ ​െമാഴികളാണ്​ രേഖപ്പെടുത്തുക. 

നേരത്തെ കേസിൽ വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്നാരോപിച്ച്​ തിയറ്റർ ഉടമയെ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇൗ അറസ്​റ്റ്​ വിവാദമായതോടെ കേസ്​ പിൻവലിക്കാനുള്ള ശ്രമവും പൊലീസ്​ നടത്തുന്നുണ്ട്​. 

ഏ​​പ്രി​​ല്‍ 18നാ​​ണ് പാ​​ല​​ക്കാ​​ട് തൃ​​ത്താ​​ല സ്വ​​ദേ​​ശി കാ​​ങ്കു​​ന്ന​​ത്ത് മൊ​​യ്തീ​​ന്‍കു​​ട്ടി, തി​​യ​​റ്റ​​റി​​ല്‍ വെ​​ച്ച് മാ​​താ​​വി​​​​െൻറ സാ​​ന്നി​​ധ്യ​​ത്തി​​ൽ പ​​ത്ത് വ​​യ​​സ്സു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച​​ത്. പീ​​ഡ​​ന ദൃ​​ശ്യ​​ങ്ങ​​ള്‍ തി​​യ​​റ്റ​​റി​​ലെ സി.​​സി.​​ടി.​​വി​​യി​​ല്‍ പ​​തി​​ഞ്ഞി​​രു​​ന്നു. സി.സി.ടി.വി ദൃശ്യങ്ങൾ തിയറ്റർ ഉടമ ചൈൽഡ്​ ലൈന്​ ​ൈകമാറുകയും ചൈൽഡ്​ ലൈൻ പൊലീസിൽ പരാതി നൽകുകയും ചെയ്​തിരുന്നു. എന്നാൽ പരാതിയിൽ പൊലീസ്​ നടപടി സ്വീകരിച്ചില്ല. പിന്നീട്​ മാധ്യമങ്ങൾ വഴി വാർത്ത പുറത്തു വന്നതോടെയാണ്​ കേസ്​ എടുക്കാൻ ​െപാലീസ്​ തയാറായത്.

സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ മൊ​​യ്​​​തീ​​ൻ​​കു​​ട്ടി​​യേ​​യും പെ​​ൺ​​കു​​ട്ടി​​യു​​ടെ മാ​​താ​​വി​​നേ​​യും അ​​റ​​സ്​​​റ്റ്​ ചെ​​യ്യു​​ക​​യും അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ വീ​​ഴ്​​​ച വ​​രു​​ത്തി​​യ എ​​സ്.​​ഐ കെ.​​ജി. ബേ​​ബി​​യെ സ​​സ്പെ​​ന്‍ഡ് ചെ​​യ്യു​​ക​​യും ചെ​​യ്തി​​രു​​ന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newschild rapeTheatre molestationedappal theatreSecret statement
News Summary - Theatre Molestation: Take Court Statement - Kerala news
Next Story