നാടക വണ്ടിയിൽ ബോർഡ് വെച്ചതിന് 24000 രൂപ പിഴ
text_fieldsകോഴിക്കോട്: നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിെൻറ പേര് പ്രദർശിപ്പിച്ചതിന് 24000 രൂപ പിഴ അടക്കണമ െന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. ആലുവ അശ്വതി തീയറ്റേഴ്സിനാണ് ചേറ്റുവ പാലത്തിന് സമീപം പരിശോധന നടത്തുന് ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്.
ബ്ലാങ്ങാട് നാടകം കളിക്കാനായി ചേറായിയിൽ നിന്ന് പുറപ്പെട്ടതായിരുന്നു സംഘം. ബുധനാഴ്ച ഉച്ചയോടെയാണ് മോട്ടോർ വാഹന വകുപ്പിെൻറ സ്ക്വാഡ് ഇവരെ ചേറ്റുവ പാലത്തിന് സമീപം പരിശോധനക്കായി തടഞ്ഞത്. നാടക ഗ്രൂപ്പിെൻറ പേരെഴുതി പ്രദർശിപ്പിച്ച ബോർഡിസ് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ലെന്ന് കാണിച്ചാണ് പിഴ അടക്കാൻ ആവശ്യപ്പെട്ടത്. വാഹനത്തിെൻറ മുകളിൽ കയറി ബോർഡിെൻറ അളവടക്കം എടുത്ത ശേഷമാണ് പിഴ അടക്കാൻ ആവശ്യപ്പെട്ടത്.
നാടകപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധമാണ് മോട്ടോർ വാഹന വകുപ്പിെൻറ നടപടിക്കെതിരെ ഉയരുന്നത്. കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നാണ് പല മുതിർന്ന നാടകപ്രവർത്തകരും പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
