Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്റർ ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മരണത്തിന് മുമ്പ് സഹപ്രവർത്തകർക്ക് ആശംസാ സന്ദേശം

text_fields
bookmark_border
dead body
cancel

‍പെരുമ്പാവൂർ: നഗരത്തിലെ തിയറ്റർ ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഇ.വി.എം തിയറ്റർ ജീവനക്കാരൻ തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്ഠനെ (29)യാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എട്ട് വർഷത്തോളമായി ഇയാൾ തിയറ്ററിൽ ജോലി ചെയ്തു വരികയായിരുന്നു. ശബരിമലക്ക് പോകാൻ മാലയിട്ടിരുന്നു. മരണകാരണം വ്യക്തമല്ല. ജനറേറ്റർ റൂമിനു സമീപത്തെ മുറിയിൽ സൂക്ഷിച്ച ഇന്ധനം ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം.

മുമ്പ് തിയറ്റർ കാന്‍റീനിലെ ജീവനക്കാരനായിരുന്ന ഇയാൾ നാല് വർഷമായി തിയറ്ററിനകത്തായിരുന്നു ജോലി. ശനിയാഴ്ച രാവിലെ സഹപ്രവർത്തകർക്ക് പുതുവത്സരാശംസകൾ അറിയിച്ചിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുന്നുണ്ട്.

താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - theatre employee's body found as burned
Next Story