Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിയറ്ററുകൾ ഉടൻ...

തിയറ്ററുകൾ ഉടൻ തുറന്നുപ്രവർത്തിക്കില്ല

text_fields
bookmark_border
തിയറ്ററുകൾ ഉടൻ തുറന്നുപ്രവർത്തിക്കില്ല
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ളി​ലെ സി​നി​മാ പ്ര​ദ​ർ​ശ​നം വൈ​കി​യേ​ക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, അമ്പത് ശതമാനം കാണികളെ ഇരുത്തി സിനിമ പ്രദർശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് തിയറ്റർ ഉടമകൾ കരുതുന്നത്.

നി‍ർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യി ചൊ​വ്വാ​ഴ്ച തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ച​ർ​ച്ച ന​ട​ത്തും. വി​നോ​ദ നി​കു​തി​യും വൈ​ദ്യു​തി ഫി​ക്സ്ഡ് ചാ​ർ​ജും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സി​നി​മാ പ്ര​ദ​ർ​ശ​നം സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​ ഉണ്ടാകുമെന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി.

മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് വലിയ തുക മുടക്കേണ്ടിവരും. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബവുമായി തിയേറ്ററുകളിൽ എത്തുന്നവർ കുറവായിരിക്കുമെന്നാണ് കരുതുന്നത്. തിയറ്ററുകൾ തുറന്ന ഉടൻ തന്നെ സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കൾ തയാറാകുമോ എന്നും സംശയമുണ്ട്.

എന്നാൽ നഗരങ്ങളിലും പട്ടണങ്ങളിലുമുളള മാളുകളിലെ മൾട്ടി പ്രക്സുകൾ ഈ സംഘടനയിൽ അംഗമല്ല. ഇത്തരം തിയേറ്ററുകളിൽ ചൊവ്വാഴ്ച മുതൽ പ്രദർശനം തുടങ്ങാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinema theatre
Next Story