തിയറ്റർ പീഡനം: ലക്ഷ്യം കണ്ടത് ഇവരുടെ സമർഥനീക്കം
text_fieldsഎടപ്പാൾ: തിയറ്ററിൽ ബാലികക്ക് നേരിട്ട പീഡനം പൊതുസമൂഹത്തിെൻറ മുന്നിലെത്തിക്കാൻ സാധിച്ചതിെൻറ ചാരിതാർഥ്യത്തിലാണ് ഈ മൂന്നുപേർ.
ചൈല്‍ഡ് ലൈന്‍ പൊന്നാനി ഉപകേന്ദ്രത്തിലെ സപ്പോര്‍ട്ട് കോഒാഡിനേറ്റര്‍ പി.ടി. ഷിഹാബ്, മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ കൗണ്‍സിലര്‍ ധന്യ ആബിദ്, ചൈല്‍ഡ് ലൈന്‍ ജീവനക്കാരി കെ.പി. ആതിര എന്നിവരാണിവർ.
ഏപ്രില്‍ 18ന് എടപ്പാളിലെ തിയറ്ററില്‍ വൈകീട്ട് ആറിെൻറ പ്രദര്‍ശനത്തിനിടയിലാണ് തൃത്താല സ്വദേശി കാങ്കനകത്ത് മൊയ്തീന്‍കുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 21ന് ജീവനക്കാരും ഉടമയും വിഷയം സംസാരിച്ചു. 25ന് തിയറ്ററിലെ ഒരു ജീവനക്കാരെൻറ സുഹൃത്താണ് ധന്യ ആബിദിന് ഇൗ വിവരം കൈമാറുന്നത്. ഇവർ ഷിഹാബിനെ അറിയിച്ചു. അന്ന് വൈകീട്ട് മൂന്നോടെ മൂന്നുപേരും തിയറ്ററില്‍ പോയി ദൃശ്യങ്ങള്‍ കണ്ടു. നിയമനടപടി സ്വീകരിക്കണമെന്ന നിഗമനത്തിലെത്തി.
ദൃശ്യങ്ങള്‍ പെന്‍ഡ്രൈവില്‍ കോപ്പി ചെയ്ത് വാങ്ങി.26ന് പെന്‍ഡ്രൈവും പോക്സോ ഇന്ഡിമേഷനും ചങ്ങരംകുളം പൊലീസിന് നൽകി. പ്രതി തിയറ്ററിലെത്തിയ ബെന്‍സ് കാറിെൻറ നമ്പറും രേഖപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ കുട്ടിയേയും അമ്മയേയും കണ്ടെത്താന്‍ ഇവർ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കണ്ടില്ല. അന്വേഷണ പുരോഗതി സംബന്ധിച്ച് ചങ്ങരംകുളം സ്റ്റേഷനുമായി ബന്ധപ്പെട്ട ഷിഹാബിന് വ്യക്തമായ വിവരം ലഭിച്ചില്ല.
പിന്നീട് 30ന് നടന്ന ചൈല്‍ഡ് ലൈൻ ജില്ല അവലോകന യോഗത്തില്‍ ജില്ല കോഒാഡിനേറ്റര്‍ അന്‍വര്‍ കാരക്കാടിന് ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ഷിഹാബ് കൈമാറി.
മേയ് 12ന് ദൃശ്യങ്ങള്‍ പുറത്ത് വരികയും പൊലീസ് അനാസ്ഥ സംബന്ധിച്ച് പ്രതിഷേധം വ്യാപകമാവുകയും ചെയ്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് വലയിലാക്കി.
സി.സി.ടിവി ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു
എടപ്പാൾ: തിയറ്റർ പീഡനക്കേസിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.സി.ആർ.ബി ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലും പീഡനം നടന്ന എടപ്പാളിലെ തിയറ്ററിലുമെത്തി. സസ്പെന്‍ഷനിലുള്ള എസ്.ഐ കെ.ജി. ബേബി, ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് കോഓഡിനേറ്റര്‍ പി.ടി. ഷിഹാബ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
തിയറ്റർ ജീവനക്കാരില്‍ നിന്ന് വിവരം ശേഖരിച്ചു. കേസിലെ പ്രധാന തെളിവായ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് ശേഖരിച്ചു. സി.സി.ടി.വി ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിമാൻഡിലുള്ള രണ്ട് പ്രതികളേയും കസ്റ്റഡിയില്‍ കിട്ടാൻ കോടതിയില്‍ അടുത്ത ദിവസം അപേക്ഷ നല്‍കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
അതിനിടെ, ഇരയായ പെണ്‍കുട്ടിയുടെ മാതാവ് നല്കിയ മൊഴി പുറത്തായി. മൊയ്തീന്‍കുട്ടിയെ വിളിച്ചുവരുത്തിയത് താനാണെന്ന് യുവതി സമ്മതിച്ചു. ഇയാളുമായുള്ള ബന്ധം സമ്മതിച്ച യുവതി മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞില്ലെന്നാണ് മൊഴി നല്‍കിയത്. ഒന്നര വര്‍ഷമായി പെണ്‍കുട്ടിയുടെ മാതാവുമായി ബന്ധമുണ്ടെന്ന് മൊയ്തീന്‍കുട്ടി മൊഴി നൽകി. ബാലികയെ പീഡിപ്പിച്ച കാര്യം ഇയാള്‍ സമ്മതിച്ചു.
ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനക്കയക്കും
മലപ്പുറം: തിയറ്റർ പീഡനക്കേസിലെ പ്രതികൾക്കെതിരെ ചുമത്തിയത് പോക്സോ നിയമത്തിലെ ഒമ്പത്, 10, 16 വകുപ്പുകളും ബാലനീതി നിയമത്തിലെ 75-ാം വകുപ്പും. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യമാണ് പ്രധാന തെളിവ്. ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്ക് പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയക്കും.
വീഴ്ചയെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി –ഡി.ജി.പി
മലപ്പുറം: എടപ്പാൾ തിയറ്ററിലെ പീഡനം കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ഇത് തെളിഞ്ഞാൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.െഎക്കെതിരെ പോക്സോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
