നാടക കലാകാരന്മാർക്ക് പരിഗണന ലഭിക്കുന്നില്ല -ഫ്രാൻസിസ് ടി. മാവേലിക്കര
text_fieldsകേരള സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോക നാടക ദിനാചരണവും ടി.കെ. ചെല്ലപ്പൻ സ്മാരക പുരസ്കാര സമർപ്പണവും ഫ്രാൻസിസ് ടി. മവേലിക്കര ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: നാടക കലാകാരന്മാർക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നും നാടകത്തെ തളർത്താൻ കഴിയില്ലെന്നും നാടകകൃത്തും സംവിധായകനുമായ ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. കേരള സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച ലോക നാടക ദിനാചരണ ഉദ്ഘാടനവും നാടകരംഗത്തെ പ്രതിഭയായിരുന്ന ഡി.കെ. ചെല്ലപ്പൻ സ്മാരക പുരസ്കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കലാരത്ന കെ.എം. ധർമന് ഡി.കെ. ചെല്ലപ്പൻ സ്മാരക പുരസ്കാരം ഫ്രാൻസിസ് ടി. മവേലിക്കര സമ്മാനിച്ചു. നടൻ കെ.പി.എസ്. കുമാർ, ശ്രീദേവി കെ. ലാൽ എന്നിവരെ ആദരിച്ചു. സവാക് സംസ്ഥാന പ്രസിഡന്റ് ജി.കെ. പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ചു. നാടകദിന സന്ദേശം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ നിർവഹിച്ചു. നാടകകൃത്ത് മാലൂർ ശ്രീധരൻ ഡി.കെ. ചെല്ലപ്പൻ അനുസ്മരണം നടത്തി. സംസ്ഥാന സംഘടന സെക്രട്ടറി വിനോദ് അചുംബിത നാടക അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സവാക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം, സംഘടന ജില്ല പ്രസിഡന്റ് തോമസ് വള്ളിക്കാടൻ, ജില്ല സെക്രട്ടറി പി. നളിന പ്രഭ, സംസ്ഥാന ഭാരവാഹികളായ നെടുമുടി അശോക് കുമാർ,വിജയൻ മാവുങ്കൽ, അഡ്വ. ദിലീപ് ചെറിയനാട്, അജി എം. ചാലക്കരി, ഉമേഷ് എം. സാലിയാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

