വയനാട്ടിൽ പരിസ്ഥിതി സൗഹൃദ തീം പാർക്ക് ഒരുങ്ങുന്നു
text_fieldsമാനന്തവാടി: പരിസ്ഥിതിയും വിജ്ഞാനവും വിനോദവും കോർത്തിണക്കിയുള്ള തീം പാർക്ക് വയനാട്ടിൽ ഒരുങ്ങുന്നു. വെസ്റ്റേൺ ഘട്ട് ഗ്രീൻ ഇനിഷ്യേറ്റീവ് എന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊണ്ടർനാട് പഞ്ചായത്തിലെ നീലോം എന്ന സ്ഥലത്താണ് ഇ-ത്രീ തീം പാർക്ക് എന്ന പേരിൽ പാർക്ക് ഒരുങ്ങിയിരിക്കുന്നത്. ഉത്തരവാദ വിനോദ സഞ്ചാരത്തിെൻറയും ഫാം ടൂറിസത്തിെൻറയും സാധ്യതകൾ പ്രയോജനപ്പെടുത്തി സജ്ജീകരിച്ച പാർക്ക് മുപ്പത്തിയഞ്ച് ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്നു. പാർക്ക് വഴി മുന്നൂറോളം പേർക്ക് പ്രത്യക്ഷത്തിലും 1200 ഓളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
പെറ്റ്സ് സൂ, മോസ് ഗാർഡൻ, വാക്ക് ഇൻ ഏവിയേരി, ദിനോസർ പാർക്ക്, മുന്നൂറ് മീറ്റർ ദൂരമുള്ള സിപ്ലൈൻ, മറൈൻ അക്വേറിയം, സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടം, കുട്ടികളുടെ പാർക്ക്, മഴവെള്ള സംരക്ഷണ കുളങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ മൾട്ടി ആക്ടിവിറ്റി ലൈവ് ഷോ തിയറ്ററുകൾ, ഫിഷിങ് ബോട്ടിങ് സൗകര്യങ്ങൾ, അഡ്വഞ്ചർ പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആദിവാസി ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ട്രൈബൽ വില്ലേജുമുണ്ട്. മുതിർന്നവർക്ക് 500ഉം കുട്ടികൾക്ക് 400ഉം രൂപയാണ് ടിക്കറ്റ് നിരക്ക്.
പാർക്കിെൻറ ഉദ്ഘാടനം ഏപ്രിൽ 30ന് നടക്കുമെന്ന് സംഘാടകർ പറഞ്ഞു. 55 കോടി രൂപ ചെലവിലാണ് ഒന്നാം ഘട്ട നിർമാണ പ്രവൃത്തികൾ നടന്നതെന്ന് ഡയറക്ടർമാരായ ഡോ.കെ.ടി. അഷറഫ്, സുബൈർ നെല്ലിയോട്ട്, കെ.എസ്. മുഹമ്മദ് ഹബീബുല്ല, എം.എ. ബാബു, സി.ഇ.ഒ കെ. വെങ്കിട രത്നം, എ.പി. നിസാം, കേണൽ നിസാർ സീതി എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
