നടിയെ മാളിൽ ഉപദ്രവിച്ച യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും; നടി മാപ്പ് നൽകിയത് കേസിനെ ബാധിക്കില്ല
text_fieldsകൊച്ചി: ഷോപ്പിങ് മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവത്തിൽ പിടിയിലായ രണ്ട് യുവാക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരുടെ അറസ്റ്റ് ഇന്നലെയാണ് കളമശേരി പൊലീസ് രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തിരുന്നു.
അതിനിടെ അപമാനിച്ച യുവാക്കൾക്ക് മാപ്പ് നൽകുന്നതായി ഇൻസ്റ്റഗ്രാമിലൂടെ നടി വ്യക്തമാക്കി. മാളിൽ വെച്ച് നടന്ന സംഭവങ്ങൾ മനപ്പൂർവമല്ലെന്നും നടിയോട് മാപ്പ് പറയുന്നതായും പ്രതികൾ അഭ്യർഥിച്ചതിനെ തുടർന്നാണിത്.
മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. അഭിഭാഷകനോടൊപ്പം കീഴടങ്ങാന്‍ ശ്രമിക്കവെ കളമശ്ശേരി കുസാറ്റിനടുത്ത് വെച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആദിലും റംഷാദും മനഃപൂര്‍വം നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ തയാറാണെന്നും മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.
യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ നടി മാപ്പ് നൽകിയത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ അമ്മയുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വനിതാകമീഷനും സ്വമേധയാ കേസെടുത്തിരുന്നു.
അതേസമയം, ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് വിചാരണ കോടതിയില്‍ ജാമ്യം തേടാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

