Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ; ശസ്ത്രക്രിയക്ക് വിധേയനാക്കി

text_fields
bookmark_border
അപകടനില തരണം ചെയ്തതായി ഡോക്ടർമാർ
shot
cancel

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. നിലവിൽ ന്യൂറോ സർജറി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

പുലർച്ചെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്‍റിന് സമീപത്തെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. യുവാവ് സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The youth was found shot in a private lodge in kozhikode
Next Story