Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയിലാണ്ടിയിൽ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി

text_fields
bookmark_border
abduction
cancel

കോഴിക്കോട്: കൊയിലാണ്ടിയിൽ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. അഞ്ചംഗ സംഘം ഊരള്ളൂർ സ്വദേശി അഷ്റഫിനെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നിൽ സ്വർണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നു രാവിലെ ഊരള്ളൂരിലെ വീട്ടില്‍വെച്ചാണ് അഷ്റഫിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ഒന്നരമാസം മുമ്പാണ് അഷ്റഫ് വിദേശത്തുനിന്നെത്തിയത്. സ്വര്‍ണക്കടത്തില്‍ കാരിയറായി ഇയാള്‍ പ്രവര്‍ത്തിച്ചിരുവെന്നാണ് പൊലീസിന്‍റെ സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു. അഷ്റഫ് ആർക്കെങ്കിലും സ്വർണം കൈമാറിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The youth was abducted by an armed group in Koyilandy
Next Story