Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിലെ...

കരിപ്പൂരിലെ കസ്​റ്റംസ്​ ഉദ്യോഗസ്ഥരെ തള്ളിയിട്ട്​ യുവാവ്​ രക്ഷപ്പെട്ടു

text_fields
bookmark_border
കരിപ്പൂരിലെ കസ്​റ്റംസ്​ ഉദ്യോഗസ്ഥരെ തള്ളിയിട്ട്​ യുവാവ്​ രക്ഷപ്പെട്ടു
cancel

ക​രി​പ്പൂ​ർ: വി​ദേ​ശ​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യു​വാ​വ്​ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ, ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​യി​ട്ട്​ ര​ക്ഷ​പ്പെ​ട്ടു.

വ്യാ​​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ലെ​ത്തി​യ നി​ല​മ്പൂ​ർ ന​മ്പൂ​രി​പ്പൊ​ട്ടി സ്വ​ദേ​ശി മൂ​സാ​നാ​ണ്​ (30) ര​ക്ഷ​പ്പെ​ട്ട​ത്. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന ക​സ്​​റ്റം​സി​െൻറ പ​രാ​തി​യി​ൽ കൊ​ണ്ടോ​ട്ടി പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ല​പ്പു​റം പ്രി​വ​ൻ​റി​വ്​ ക​സ്​​റ്റം​സും സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഹ്ര​സ്വ​കാ​ല വി​സ​യി​ൽ ജോ​ലി അ​​ന്വേ​ഷി​ച്ച്​ പോ​യി തി​രി​ച്ചെ​ത്തി​യ മൂ​സാ​നെ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റി​നി​ർ​ത്തി. ഇ​തി​നി​ടെ, യു​വാ​വി​ന്​ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യ​ി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ക​സ്​​റ്റം​സി​ലെ ര​ണ്ട്​ ഹ​വി​ൽ​ദാ​ർ​മാ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു പോ​യ​ത്.

ക​സ്​​റ്റം​സ്​ വാ​ഹ​ന​ത്തി​ൽ ആ​ശ​ു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി​യി​ട്ട്​ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​യ ഇ​യാ​ൾ മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​​ന്നെ​ന്നാ​ണ്​ പൊ​ലീ​സി​ൽ​ ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്.

ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട ​േലാ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ട്ടൂ​ക്ക​ര​യി​ൽ ഇ​റ​ങ്ങി​യെ​ന്നാ​ണ്​ ലോ​റി ഡ്രൈ​വ​ർ പൊ​ലീ​സി​ന്​ ന​ൽ​കി​യ മൊ​ഴി. ഇ​യാ​ളു​ടെ വീ​ട്ടി​ൽ കൊ​ണ്ടോ​ട്ടി പൊ​ലീ​സും മ​ല​പ്പു​റം പ്രി​വ​ൻ​റി​വ്​ ക​സ്​​റ്റം​സും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippur airportcustoms
News Summary - The youth escaped after pushing the customs officials in Karippur
Next Story