പ്രായം കുറഞ്ഞ പ്രതിനിധി അനുജ
text_fieldsകൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പ്രായംകുറഞ്ഞ പ്രതിനിധിയായി എറണാകുളം ജില്ലയിലെ ഇരുപതുകാരി ബി. അനുജ. മഹാരാജാസ് കോളജ് മൂന്നാംവർഷ ഡിഗ്രി പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയായ അനുജ എളമക്കര സ്വാമിപ്പടി റോഡിൽ 'അരുണ'ത്തിൽ ജി.എസ്. ബാബുവിന്റെയും കെ.ബി. ബിജുവിന്റെയും മകളാണ്.
എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തന രംഗത്ത് സജീവമാണ്. ആറാംവയസ്സിൽ ബാലസംഘം അംഗമായാണ് പ്രവർത്തനം തുടങ്ങിയത്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും ഏരിയ ജോയന്റ് സെക്രട്ടറിയുമാണ്. സി.പി.എം എളമക്കര പെരുമ്പോട്ട ബ്രാഞ്ച് അംഗമാണ്. മുതിർന്ന നേതാക്കൾക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണ് അനുജ. അമ്മ ബിജു മഹിള അസോസിയേഷൻ വില്ലേജ് പ്രസിഡന്റാണ്. അനാർഷയാണ് സഹോദരി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

