വിവാഹാലോചന നിരസിച്ചു; വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിന്‍റെ കുത്തേറ്റ് യുവതി മരിച്ചു
text_fieldsകുറ്റക്കാരനെന്ന് കണ്ടെത്തിയ അരുൺ, കൊല്ലപ്പെട്ട
സൂര്യഗായത്രി
നെടുമങ്ങാട്: യുവാവ് വീട്ടിൽ കയറി കുത്തിപ്പരിക്കേൽപിച്ച യുവതി മരിച്ചു. കരിപ്പൂർ വാണ്ട കുമാർ നിവാസിൽനിന്ന് ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന വത്സലയുടെ മകൾ സൂര്യ ഗായത്രി (20) ആണ് മരിച്ചത്. നിരവധി കുേത്തറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂര്യ ഗായത്രി ചൊവ്വാഴ്ച പുലർച്ച രേണ്ടാടെയാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്കാണ് പേയാട് വാറുവിളാകത്തു വീട്ടിൽ അരുൺ (28) വീട്ടിൽ കയറി യുവതിയെ കുത്തിയത്. അരുണിനും പരിക്ക് പറ്റി. സൂര്യ ഗായത്രി ഭർത്താവ് രതീഷുമായി പിണങ്ങി ആറുമാസമായി അമ്മയോടൊപ്പം കഴിയുകയായിരുന്നു.
അടുക്കള വാതിലിലൂടെ അകത്തു കയറിയ അരുൺ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് സൂര്യഗായത്രിയുടെ വയറ്റിലും കൈയിലും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലും കുത്തി. തടസ്സംപിടിക്കാൻ ചെന്ന വികലാംഗയായ വത്സലയുടെ കൈക്കാണ് കുത്തേറ്റത്. അരുണിെൻറ കൈവിരലുകൾക്കും പരിക്കുണ്ട്.
ഇയാളെ നാട്ടുകാർ പിടികൂടി വലിയമല പൊലീസിന് കൈമാറിയിരുന്നു. അരുണിനെയും വത്സലയെയും നെടുമങ്ങാട് ജില്ല ആശുപത്രിയിലും സൂര്യഗായത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

