കഴുത്തറ്റ നിലയിൽ യുവതിയുടെ മൃതദേഹം; യുവാവ് തൂങ്ങിമരിച്ച നിലയിലും
text_fieldsകാട്ടാക്കട: യുവതി കഴുത്തറ്റ് മരിച്ച നിലയിലും ഒപ്പം താമസിച്ചിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കാട്ടാക്കട കുരുതംകോട് വെട്ടുവിളവീട്ടിൽ റീജ(38)യെയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിലും, കൂടെ താമസിച്ചിരുന്ന കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് മരണവിവരം പുറംലോകമറിഞ്ഞത്.
ഭര്‍ത്താവായിരുന്ന തമിഴ്നാട് സ്വദേശി വാസു റീജയെ ഉപേക്ഷിച്ചിട്ട് ഏറെനാളായി. വാസു-റീജ ദമ്പതികള്‍ക്ക് പന്ത്രണ്ടും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. വാസു ഉപേക്ഷിച്ചശേഷം പ്രമോദുമായി റീജ അടുപ്പത്തിലായി. ഇതിനിടെ പ്രമോദ് ജയിലിലാകുകയും ചെയ്തു.
ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷവും റീജക്കൊപ്പമായിരുന്നു പ്രമോദിന്‍റെ താമസം. ഇതിനിടെ കഴിഞ്ഞ ദിവസം റീജയെ കാണാനില്ലെന്ന്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.റൂറല്‍ പൊലീസ് ചീഫ് കിരണ്‍ നാരായണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

