Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമ്പത്തെട്ടുകാരിയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
വർക്കല: അമ്പത്തെട്ടുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ച യുവാവിനെ വർക്കല പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽ പേരുമുള്ള വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 26ന് രാത്രിയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ വർക്കല സി.ഐ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

