Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; മയക്കുമരുന്ന്​ ഉപയോഗമെന്ന്​ സംശയം

text_fields
bookmark_border
യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; മയക്കുമരുന്ന്​ ഉപയോഗമെന്ന്​ സംശയം
cancel

വണ്ടൂർ: താഴെ തണ്ടുപാറക്കലിൽ സ്വകാര്യ വ്യക്​തിയുടെ സ്ഥലത്തോട്​ ചേർന്ന തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴത്തേ വീട്ടിൽ ഷാബിറിനെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. സുഹൃത്തുക്കളിലൊരാളായ പാറപ്പുറവൻ ജംഷീറിചെ അബോധാവസ്ഥയിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുമരുന്ന്​ ഉപയോഗമാണ്​ മരണത്തിലേക്ക്​ നയിച്ചതെന്നാണ്​​ പൊലീസ്​ നിഗമനം.

ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തേയാളെ പൊലീസ്​ ചോദ്യം ചെയ്ത് വരികയാണ്. മൂന്നു പേർക്കും വാണിയമ്പലം സ്വദേശി മയക്കുമരുന്നു നൽകിയതായും അതു ഉപയോഗിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

സ്ഥലത്ത് നിന്നും മദ്യക്കുപ്പിക്കളും ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ച വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി സി.ഐ ദിനേശ് പറഞ്ഞു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man was found dead; Suspicion of drug use
Next Story