യുവാവ് ചികിത്സാ സഹായം തേടുന്നു
text_fieldsഅഗിൻ
നന്മണ്ട: ഇരു വൃക്കകളും തകരാറിലായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള നന്മണ്ട ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ കാളന്നൂക്കണ്ടി രാമചന്ദ്രന്റെ മകൻ അഗിൻ (26) സഹായം തേടുന്നു. വൃക്ക മാറ്റിവെക്കാതെ ജീവൻ നിലനിർത്താൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇതിനുള്ള ചെലവ് കുടുംബത്തിന് താങ്ങാനാകാത്തതാണ്. ഇതിനായി നാട്ടുകാരും സുഹൃത്തുക്കളും പഞ്ചായത്ത് അംഗം വി.കെ. നിത്യകലയെ ചെയർപേഴ്സനായും എ. ബിജോയ് കൺവീനറായും കെ.കെ. മനാഫിനെ ട്രഷററായും ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു. കനറ ബാങ്ക് ബാലുശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110166630752. IFSC:CNRB0000841. ഫോൺ: 9048499429.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

