Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2021 9:47 PM IST Updated On
date_range 26 Dec 2021 10:26 PM ISTബൈക്കിൽ ജീപ്പിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
മണ്ണഞ്ചേരി: ബൈക്കിൽ ജീപ്പിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണ്ണഞ്ചേരി ചിയാംവെളി വെളിയിൽ താമസിക്കുന്ന തെക്കേച്ചിറയിൽ വീട്ടിൽ ഷംസുദ്ധീന്റെ മകൻ ഷമീർ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ആലപ്പുഴ -തണ്ണീർമുക്കം റോഡിൽ നേതാജി ജങ്ഷന് സമീപമായിരുന്നു അപകടം.
ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ഷമീറിന്റെ ബൈക്കിൽ എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഷമീറിനെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ജുമൈലത്ത്. സഹോദരിമാർ: ഷംലത്ത്, ഷംന. ഖബറടക്കം തിങ്കളാഴ്ച പടിഞ്ഞാറെ മഹൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

