Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലൻസ് ഓഫിസർ ചമഞ്ഞ്...

വിജിലൻസ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ

text_fields
bookmark_border
വിജിലൻസ് ഓഫിസർ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ
cancel

കൽപറ്റ: വിജിലന്‍സ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരനെ പൊലീസ് പിടികൂടി. സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് പറമ്പിൽ ബസാർ കുനിയേടത്ത് കോഴിശ്ശേരി വീട്ടിൽ ഹര്‍ഷാദ് (33) പിടിയിലായത്.

വിജിലന്‍സ് ഓഫിസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിച്ച പ്രതി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും ഇദ്ദേഹം സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating case
News Summary - The young man is arrested for cheating
Next Story