Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദു​രൂ​ഹ...

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വ് വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
vipin
cancel

പ​ന്തീ​രാ​ങ്കാ​വ്: ത​നി​ച്ച് താ​മ​സി​ക്കു​ന്ന യു​വാ​വി​നെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ര​ക്ത​പ്പാ​ടു​ക​ളും പ​ട്ടി​ക​ക്ക​ഷ​ണ​വും ക​ണ്ടെ​ത്തി​യ​ത് മ​ര​ണ​ത്തി​ൽ സം​ശ​യ​മു​യ​ർ​ത്തു​ന്നു. പ​ന്തീ​രാ​ങ്കാ​വ് ജ്യോ​തി സ്​​റ്റോ​പ്പി​ന് സ​മീ​പം എ​ട​ക്ക​ണ്ടി മോ​ഹ​ന​ൻ- ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ തി​രു​നെ​ല്ലി​പ​റ​മ്പ് വി​പി​നെ​യാ​ണ് (34) വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​വി​ടെ​നി​ന്ന് ബ​ഹ​ളം കേ​ട്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ല​ർ​ച്ച​യോ​ടെ വീ​ട്ടി​ന​ക​ത്തു​നി​ന്ന് ക​ര​ച്ചി​ലും കേ​ട്ടി​രു​ന്നു. സ്ഥി​ര​മാ​യി ഇ​വി​ടെ മ​ദ്യ​പ​ർ താ​വ​ള​മ​ടി​ക്കാ​റു​ണ്ട​ത്രേ. ര​ണ്ടാ​ഴ്ച മു​മ്പ്​ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് യു​വാ​ക്ക​ളെ വി​ര​ട്ടി​യോ​ടി​ച്ചി​രു​ന്നു.

വീ​ട്ടി​ൽ വി​പി​ൻ ഒ​റ്റ​ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടും യു​വാ​വി​നെ പു​റ​ത്ത് കാ​ണാ​തി​രു​ന്ന​തോ​ടെ ​െറ​സി​ഡ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. മൃ​ത​ദേ​ഹം രാ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found Deadmysterious death
News Summary - The young man found dead at home in a mysterious circumstance
Next Story