Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
text_fieldsbookmark_border
കുമ്പള: സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മൊഗ്രാൽ നാങ്കിയിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അനസ് (26) ആണ് മരിച്ചത്. കെ. എൽ.14 ക്യു 5561 നമ്പർ സ്കൂട്ടറാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പേരാൽ കാമന എന്ന സ്ഥലത്ത് അപകടത്തിൽപെട്ടത്.
സഹയാത്രികരായ മറ്റ് രണ്ടു പേർക്ക് പരിക്കേറ്റു. അപകടം സംഭവിച്ചയുടൻ ഓടിക്കൂടിയ നാട്ടുകാർ മൂവരെയും കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ വച്ച് അനസിന് മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റവർ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

