Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ ജീപ്പില്‍...

പൊലീസ്​ ജീപ്പില്‍ നിന്ന്​ വീണ്​ പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
sanofar
cancel

അ​മ്പ​ല​ത്ത​റ: പൊ​ലീ​സ് ജീ​പ്പി​ല്‍ നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പൂ​ന്തു​റ മു​ന്നാ​റ്റു​മു​ക്ക് ആ​ലൂ​കാ​ട് വീ​ട്ടി​ല്‍ ക​ര​മ​ന പൂ​ഴി​ക്കു​ന്ന് സ്വ​ദേ​ശി സ​നോ​ഫ​റാ​ണ്​ (32) മ​രി​ച്ച​ത്. ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ജീ​പ്പി​ൽ​നി​ന്ന്​ ചാ​ടി​യ​താ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ പൊ​ലീ​സ്​ മ​ർ​ദി​ച്ച​പ്പോ​ൾ ചാ​ടി​യ​താ​കാ​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ഭാ​ര്യ​വീ​ട്ടി​ലെ​ത്തി ബ​ഹ​ളം​വെ​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളോ​ട് സ്റ്റേ​ഷ​നി​ലെ​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് ക​ണ്ട്​ പി​റ്റേ​ദി​വ​സം വ​രാ​ൻ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യാ​ണ്​ പൊ​ലീ​സ്​ ഭാ​ഷ്യം. മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ റോ​ഡി​ല്‍ വീ​ണ​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടു​കാ​ര്‍ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ചു.

പൊ​ലീ​സെ​ത്തി ജീ​പ്പി​ല്‍ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​ത​ത്രെ. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​നോ​ഫ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ മൂ​ന്ന് ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കാ​ണ്​ മ​രി​ച്ച​ത്. പൊ​ലീ​സ്​ മ​ർ​ദ​നം ആ​രോ​പി​ച്ച്​ ബ​ന്ധു​ക്ക​ൾ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി. ജി​ല്ല ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി അ​റി​യി​ച്ചു. പോ​സ്റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കും. ഭാ​ര്യ: ത​സ്​​ലീ​മ. മ​ക്ക​ള്‍: സി​യാ​ന, അ​ല്‍ അ​മീ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The young man died after falling from a police jeep
Next Story