മണ്ണാർക്കാട് യുവാവിനെ ആക്രമിച്ചു പരിക്കേൽപിച്ചെന്ന്
text_fieldsമണ്ണാർക്കാട്: ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മണ്ണാർക്കാട് പള്ളിപ്പടിയിൽ പെരിഞ്ചോളം റോഡിൽ വെച്ചാണ് ഒരു സംഘമാളുകൾ നാരങ്ങപ്പറ്റ സ്വദേശി തെക്കുംപുറവൻ സക്കീർ ഹുസൈനെ (42) ആക്രമിച്ചു പരിക്കേൽപിച്ചത്. മൂക്കിന് സാരമായി പരിക്കേറ്റ സക്കീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഡസ്ട്രിയൽ വർക്ഷോപ് നടത്തുന്ന സക്കീർ ജോലിക്കാരെ അന്വേഷിച്ചു പെരിഞ്ചോളം റോഡിലുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് ചെന്നതായിരുന്നു. കെട്ടിടത്തിന് സമീപം തമ്പടിച്ചിരുന്ന നാലംഗ സംഘമാണ് സക്കീറിനെ ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. സക്കീറിെൻറ പരാതിയിൽ സജാദ് ഉൾപ്പെടെ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.

