Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകത്തെ ഏറ്റവും വലിയ...

ലോകത്തെ ഏറ്റവും വലിയ ഒട്ടകയോട്ട മത്സരത്തിന് റിയാദിൽ തുടക്കം

text_fields
bookmark_border
ലോകത്തെ ഏറ്റവും വലിയ ഒട്ടകയോട്ട മത്സരത്തിന് റിയാദിൽ തുടക്കം
cancel

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങൾക്ക്​ റിയാദില്‍ തുടക്കമായി. നഗരത്തിൽനിന്ന് 130 കിലോമീറ്റർ വടക്കുകിഴക്ക്​ സ്ഥിതി ചെയ്യുന്ന റുമ പട്ടണത്തിലാണ് കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകോത്സവ നഗരി. സൗദി കാമൽ ക്ലബ്ബ് സംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക, സാമ്പത്തിക, കായിക, വിനോദ ഉത്സവമാണ്​ ഇത്​. ജനുവരി 15-ന് അവസാനിക്കും. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തി​െൻറയും സംസ്കാരത്തി​െൻറയും ഭാഗമാണ്. അതുകൊണ്ട് തന്നെ രാജ്യത്തി​െൻറ പൈതൃകോത്സവം കൂടിയാണ് ഒട്ടമേള.

രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടകങ്ങൾ മത്സരത്തിനിറങ്ങും. ജി.സി.സി രാജ്യങ്ങളിൽനിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നും പ്രദർശനം കാണാനും പങ്കെടുക്കാനും നൂറുകണക്കിനാളുകൾ ഇതിനകം നഗരത്തിലെത്തി. സൗദി ടൂറിസത്തി​െൻറ ഭാഗമായെത്തുന്ന വിദേശികളും മേളയുടെ കൗതുകം ആസ്വദിക്കാൻ വരുന്നുണ്ട്. റിയാദ്​ സീസൺ ഉത്സവത്തി​െൻറ പ്രധാന വേദിയായ ബോളീവർഡിലെത്തുന്ന സന്ദർശന സംഘത്തിന് രാവിലെ എട്ടിനും ഒമ്പതിനും ഉച്ചക്ക് 12-നും നഗരിയിലേക്ക് യാത്ര ചെയ്യാൻ ബസ് സർവിസ് ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചിനും ഏഴിനും രാത്രി 10 നും തിരിച്ചും ബസ് സർവിസ് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.



ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങളിൽ 10 കോടി സൗദി റിയാലാണ് സമ്മാനത്തുക. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയും കുറിച്ചുള്ള ബോധവൽകരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നിറം, തലയുടെ വലിപ്പം, കഴുത്തി​െൻറ നീളം, മുതുക്, കണ്ണുകളുടെ വലിപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ തുടങ്ങിവയാണ് സൗന്ദര്യ മത്സരത്തിൽ വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ. മത്സരത്തിൽ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹ വില നൽകി സ്വന്തമാക്കാൻ മേളയുടെ ഭാഗമായി ഒട്ടക ലേലവും പരേഡും മേളയുടെ ഭാഗമായുണ്ട്.


രാജ്യത്തി​െൻറ പൈതൃകം നിലനിർത്താനും ചരിത്രത്തിൽ ഒട്ടകങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുമുള്ള അവസരമായി കണ്ടാണ് ഗ്രാമീണ ഒട്ടക ഉടമകൾ മത്സരത്തിനെത്തുന്നത്. ഒട്ടകപ്രേമികളെ പരിചയപ്പെടാനും വിവിധ പ്രദേശങ്ങളിലുള്ള പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാനും വർഷത്തിലൊരിക്കൾ കിട്ടുന്ന അവസരമായി കാണുന്നവരമുണ്ട്. ഒട്ടകയോട്ട മത്സരം നടക്കുന്ന വേദിക്ക് പുറത്ത് പ്രാദേശിക ഉത്സവത്തി​െൻറ അനുഭവം നൽകുന്ന കച്ചവട സ്ഥാപനങ്ങളും കലാപ്രകടനങ്ങളും മജ്‌ലിസുകളും ഒരുക്കിയിട്ടുണ്ട്. മത്സര മൈദാനിയിലെ പുറംകഴ്ചകൾ കാണാനും ധാരാളം ആസ്വാദകരെത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCamel Safari
News Summary - The world's biggest camel racing competition has started in Riyadh
Next Story