ഇസ്രായേൽ യുദ്ധക്കൊതിക്കെതിരെ ലോകം ഒന്നിക്കണം -ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ. അത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കും. അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രായേൽ നടപടി.
ഇത് ഇതര അയൽരാജ്യങ്ങളെയും അരക്ഷിതമാക്കും. യുദ്ധങ്ങളിലും സംഘർഷങ്ങളിലും നേട്ടം ആർക്കായാലും മനുഷ്യരാശിയെ സംബന്ധിച്ച് വേദനാജനകമായിരിക്കും. ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവരണമെന്നും മുജീബ് റഹ്മാൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

