തൊഴിലുറപ്പ് ജോലിക്കിടെ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു
text_fieldsതൃശൂർ: തൊഴിലുറപ്പ് ജോലിക്കിടെ വയോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് കോലാന്ത്ര തിലകനാണ് (70) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കുന്നതിനിടെ പുൽക്കാടുകൾ വെട്ടുമ്പോൾ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിയെങ്കിലും തിലകന് ഓടാൻ കഴിഞ്ഞില്ല. കുത്തേറ്റ എട്ടുപേരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തിലകനെ രക്ഷിക്കാനായില്ല. കുത്തേറ്റ ഔസേപ്പ്, അമ്മിണി, രാധാധര്‍മന്‍, ശാന്ത, സുശീല, ലക്ഷ്മണന്‍, ജോണ്‍സൻ എന്നിവര്‍ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

