പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു
text_fieldsഫാത്വിമത്ത് തസ് ലിയ
ഉദുമ: കാസർകോട് പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല - മറിയംബി ദമ്പതികളുടെ മകൾ ഫാത്വിമത്ത് തസ് ലിയ (28) ആണ് മംഗളൂരു ആശുപത്രിയിൽ വെച്ച് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിന്‍റെ ഭാര്യയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് തസ് ലിയ കാസർകോട്ടെ സ്വകാര്യ ആശുപത്രിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവമായിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. രക്തസ്രാവം തടയാൻ ഗർഭപാത്രം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗർഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞതോടെ യുവതിയെ വൈകീട്ടോടെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അര മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിന് പിന്നാലെ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു.
മൃതദേഹം തസ് ലിയയുടെ അമ്മാവൻ ഗൾഫിൽ നിന്നും എത്തിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഉദുമ പടിഞ്ഞാറ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. യുവതിക്ക് ആറു വയസുള്ള മകളും അഞ്ച് വയസുള്ള മകനും ഉണ്ട്. സഹോദരങ്ങൾ: ഫസീല, സമദ്, ഫർസാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

