Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി റോഡരികിലെ...

യുവതി റോഡരികിലെ കുഴിയിൽ വീണു

text_fields
bookmark_border
യുവതി റോഡരികിലെ കുഴിയിൽ വീണു
cancel
camera_alt

ഈസ്റ്റ് മുക്കിന് സമീപം യുവതി അപകടത്തിൽപ്പെട്ട കുഴി

ഉള്ള്യേരി: സംസ്ഥാന പാതയിൽ ഈസ്റ്റ് മുക്ക് ജങ്ഷന് സമീപം റോഡരികിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്ക്. കൊയിലാണ്ടി താമരശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി വൈദ്യുതി തൂൺ മാറ്റാൻ വേണ്ടി കുഴിച്ച കുഴിയിലാണ് വീണത്.വെള്ളിയാഴ്ച പകൽ റോഡ് മുറിച്ചുകടക്കാൻ നിന്ന യുവതി വാഹനം വരുന്നത് കണ്ടു പിറകോട്ട് നിൽക്കാൻ ശ്രമിക്കവെയാണ് കുഴിയിൽ വീണത്.

ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. തിരക്കേറിയ ഈ ഭാഗത്ത് മൂന്നുമാസമായി കുഴി നികത്താതെ കിടക്കുകയായിരുന്നു. പൊതുപ്രവർത്തകൻ ഷമീർ നളന്ദ കലക്ടർക്കും, നടുവണ്ണൂർ കെ.എസ്.ഇ.ബി. അസി. എക്സി. എൻജിനീയർക്കും പരാതി കൊടുക്കുകയും അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ ശനിയാഴ്ച വൈകീട്ട് കെ.എസ്.ഇ. ബി ജീവനക്കാരെത്തി കുഴി നികത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadditch
News Summary - The woman fell into a roadside ditch
Next Story