Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി തിരുവല്ല റെയിൽവേ...

യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചു

text_fields
bookmark_border
യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചു
cancel

തിരുവല്ല: ഭർതൃ മാതവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശി അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭർതൃ മാതാവിനെ യാത്രയാക്കാൻ എത്തിയതായിരുന്നു അനു. ലഗേജ് കമ്പാർട്ടുമെന്റിന് ഉള്ളിൽ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിൻ പുറപ്പെട്ട് തുടങ്ങിയിരുന്നു. തിടുക്കത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.

ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentwomanThiruvalla railway station
News Summary - The woman fell from the train at the Thiruvalla railway station and died
Next Story