പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
text_fieldsപാലക്കാട്: പ്രസവത്തിനിടെ യുവതി മരിച്ചു. അകത്തേത്തറ ധോണി പാപ്പാടി ശ്രീവത്സത്തിൽ സിജിലിന്‍റെ ഭാര്യ വിനീഷയാണ് (30) മരിച്ചത്. പ്രസവത്തിനായി വെള്ളിയാഴ്ചയാണ് പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച ഉച്ചയോടെ ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും കുഞ്ഞിന് ശ്വസന പ്രശ്ങ്ങളുണ്ടെന്ന് കണ്ടതിനെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കൂടുതൽ സൗകര്യമുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ യുവതിയുടെ ആരോഗ്യനില മോശമായി.
രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് യുവതിയെ നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകീട്ട് നാലോടെ മരിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
ചികിത്സ പിഴവുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. പാപ്പാടി വത്സന്‍റേയും ബിജിയുടേയും മകളാണ് വിനീഷ. സിജിനും വിനീഷയും ഗൾഫിൽ നിന്ന് രണ്ടു മാസം മുമ്പ് നാട്ടിലെത്തിയതാണ്. ചാലക്കുടി സ്വദേശിയാണ് സിജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

