മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും രണ്ട് വർഷത്തിന് ശേഷം അറസ്റ്റിൽ
text_fieldsപള്ളിക്കൽ: ആറുവയസുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഭർത്താവിൻ്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ കേസിൽ യുവതിയെയും കാമുകനെയും രണ്ട് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. മടവൂർ മൻസൂർ മനസിലിൽ ഷംന (28), അടയമൺ തൊളിക്കുഴി കൊച്ചുവിള വീട്ടിൽ നിസാം (35) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2019 മെയ് മാസം 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നുതന്നെ ഷംനയെ കാൺമാനില്ല എന്ന ബന്ധുക്കളുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിൽ, ഭർത്താവിൻ്റെ സുഹൃത്തായ നിസാമിനൊപ്പം പോയതാന്നെന്ന് മനസിലായി.
ഷംനയുടെ ഭർത്താവിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്ന നിസാം ഫോൺ വിളികളിലൂടെ ഷംനയുമായി പ്രണയത്തിലാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് 2019 മെയ് 12 ന് നിസാം നാട്ടിലെത്തി. ആറു വയസ്സുള്ള തൻ്റെ മകളെ ഉപേക്ഷിച്ച് ഷംന നിസാമിനൊപ്പം പോകുകയാ യിരുന്നത്രേ.
നാടുവിട്ട ഇവർ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വാടക വീടെടുത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. വീട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുബന്ധവും ഇല്ലാതിരുന്നതിനാൽ പൊലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു വർഷത്തിനു ശേഷം പാലക്കാട് ഒറ്റപ്പാലം പാലപ്പുറം എന്ന സ്ഥലത്ത് ഒരു ക്വാർട്ടേഴ്സിലേക്ക് താമസം മാറുകയായിരുന്നു. അധികം മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനാൽ തൊട്ടടുത്ത് താമസിക്കുന്നവർക്ക് പോലും ഇവരെ മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.
പള്ളിക്കൽ സി.ഐ ശ്രീജിത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസിൻ്റെ സഹായത്തോടെ ഷംനയെയും നിസാമിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പള്ളിക്കൽ സി. ഐ പി. ശ്രീജിത്ത് നേതൃത്വത്തിൽ എസ്. ഐ സഹിൽ, എ.എസ്.ഐ അനിൽകു മാർ, സി.പി.ഒമാരായ സന്തോഷ്, അനു മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.