Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; വയോധികന് ദാരുണാന്ത്യം

text_fields
bookmark_border
നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു; വയോധികന് ദാരുണാന്ത്യം
cancel

വരവൂർ: കാട്ടുപന്നി ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. തളി വിരുട്ടാണം പാനീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് വീട്ടിൽ രാജീവ് (61) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് നാലോടെ വീട്ടുവളപ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടയിൽ ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തേറ്റ കൊണ്ട് നെഞ്ചിലടിയേറ്റ് നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി മറിച്ചു. ആക്രമണത്തിനുശേഷം പന്നി ഓടി മറഞ്ഞു. വീട്ടുകാർ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

എരുമപ്പെട്ടി പൊലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിയിലേക്ക് മാറ്റി. ഞായറാഴ്ച മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും. ഭാര്യ: രാധാമണി. മകൻ: രോഹിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The wild boar attack; elderly man died
Next Story