ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്‍റെ ഭാര്യയും മരിച്ചു
text_fieldsകൽപറ്റ: ഇസ്രായേലില്‍ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്‍റെ ഭാര്യയും മരിച്ചു. സുല്‍ത്താന്‍ ബത്തേരി കോളിയാടി ചമയംകുന്നു പുല്ലകുത്ത് ജിനേഷ് സുകുമാരന്റെ ഭാര്യ രേഷ്മ (35) യാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കോളേരി സ്വദേശിയാണ് രേഷ്മ. കഴിഞ്ഞ ജൂലൈയിലാണ് ജിനേഷിനേയും വീട്ടുടമസ്ഥയായ വയോധികയേയും ജറുസലേമിനു സമീപം മേവസേരേട്ട് സിയോനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വയോധിക കുത്തേറ്റ് കൊല്ലപ്പെട്ട നിലയിലും ജിനേഷ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
ജിനേഷ് മരിച്ചതു മുതല്‍ രേഷ്മ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ജിനീഷിന്റെ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംബസിയിലടക്കം നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നു. വയനാട്ടിൽ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി ചെയ്യുന്നതിനിടെയാണ് ജിനേഷ് ഇസ്രായേലിലേക്ക് പോയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

