Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ടുവയസ്സുകാരിയുടെ...

എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയിൽ ഒ​രു മാ​സ​ത്തി​ലേ​റെ​ കുടുങ്ങിയ വിസിൽ പുറത്തെടുത്തു

text_fields
bookmark_border
എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയിൽ ഒ​രു മാ​സ​ത്തി​ലേ​റെ​ കുടുങ്ങിയ വിസിൽ പുറത്തെടുത്തു
cancel
camera_alt

എട്ടു വയസ്സുകാരിയുടെ ശ്വാസനാളിയിൽനിന്ന് പുറത്തെടുത്ത വിസിൽ

പ​യ്യ​ന്നൂ​ർ: കാ​സ​ർ​കോ​ട് സ്വ​ദേ​ശി​നി​യാ​യ എ​ട്ടു​വ​യ​സ്സു​കാ​രി​യു​ടെ ശ്വാ​സ​നാ​ളി​യി​ൽ കു​ടു​ങ്ങി​യ ഷൂ ​വി​സി​ൽ സ​ങ്കീ​ർ​ണ റി​ജി​ഡ് ബ്രോ​ങ്കോ​സ്കോ​പ്പി ചി​കി​ത്സ വ​ഴി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​റ​ത്തെ​ടു​ത്തു. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ശ്വാ​സ​നാ​ളി​യി​ൽ കു​ടു​ങ്ങി​യ വി​സി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. നി​ർ​ത്താ​തെ​യു​ള്ള ചു​മ​യും ശ്വാ​സ​ത​ട​സ്സ​വും കാ​ര​ണം കാ​സ​ർ​കോ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​രി​യാ​ര​ത്തെ​ത്തി​യ കു​ട്ടി​യെ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ൾ ശ്വാ​സ​നാ​ളി​യി​ൽ മ​റ്റെ​ന്തോ വ​സ്​​തു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ അ​ന്യ​വ​സ്​​തു കു​ടു​ങ്ങി​ക്കി​ട​ന്ന​തു​മൂ​ലം വ​ല​ത്തേ ശ്വാ​സ​കോ​ശ​ത്തി​ലെ താ​ഴെ​യു​ള്ള​ഭാ​ഗം പൂ​ർ​ണ​മാ​യും​ത​ന്നെ അ​ട​ഞ്ഞ് കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​തി​സ​ങ്കീ​ർ​ണ​മാ​യ പീ​ഡി​യാ​ട്രി​ക് റി​ജി​ഡ് ബ്രോ​ങ്കോ​സ്കോ​പ്പി ചി​കി​ത്സ​ക്ക് കു​ട്ടി​യെ വി​ധേ​യ​മാ​ക്കു​ക​യും കു​ടു​ങ്ങി​ക്കി​ട​ന്ന വി​സി​ൽ പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശ്വാ​സ​കോ​ശ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്​​ട​റും ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടും ശ്വാ​സ​കോ​ശ​വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​രാ​ജീ​വ് റാം, ​ഡോ. ര​ജ​നി, ഡോ. ​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഡോ. ​പ​ത്മ​നാ​ഭ​ൻ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ചാ​ൾ​സ്, ഡോ. ​ദി​വ്യ, ഡോ. ​സ​ജി​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബു​ദ്ധി​മു​ട്ടേ​റി​യ ചി​കി​ത്സ വ​ഴി കു​ട്ടി​ക്ക് ജീ​വി​ത​ത്തി​ലേ​ക്കു​ള്ള പു​തു​ശ്വാ​സം ല​ഭ്യ​മാ​ക്കി​യ​ത്. ചി​കി​ത്സ​ക്ക്​ വി​ധേ​യ​യാ​യ എ​ട്ടു വ​യ​സ്സു​കാ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. മെ​ഡി​ക്ക​ൽ സം​ഘ​ത്തെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്‌ ഡോ. ​കെ. സു​ദീ​പും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operationkannur govt.medical collagewhistletrachea
News Summary - The whistle pulled out of the eight-year-old's trachea
Next Story