കൊടുങ്ങല്ലൂർ ബൈപാസിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ചക്രങ്ങൾ മോഷ്ടിച്ചു
text_fieldsകൊടുങ്ങല്ലൂർ: ബൈപാസിൽ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ ചക്രങ്ങൾ മോഷ്ടാക്കൾ കവർന്നു. കേടുപാടുകൾ സംഭവിച്ച മത്സ്യബന്ധന വലകൾ കയറ്റിയ ലോറിയുടെ പത്ത് ചക്രങ്ങളിൽ പുതിയ രണ്ടെണ്ണമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. അഴീക്കോട് നിന്നും വല കയറ്റി ഗുജറാത്തിലേക്കുള്ള യാത്രക്കിടയിൽ തിങ്കളാഴ്ച വൈകീട്ട് കോട്ടപ്പുറം സിഗ്നൽ സമീപം സർവ്വീസ് റോഡിലാണ് ലോറി പാർക്ക് ചെയ്തീരുന്നത്.
രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം ഡ്രൈവറും ക്ലീനും ലോറിയിൽ ഉറങ്ങുകയായിരുന്നു. 60,000 രൂപ വിലവരുന്ന ചക്രങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ കൊടുങ്ങല്ലൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇത്തരം മോഷണങ്ങൾ കൊടുങ്ങല്ലൂരും പരിസരങ്ങളിലും നേരത്തെയും ഉണ്ടായിരുന്നു. ഒരു വർഷം മുമ്പ് എറിയാട് പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന നാല് ബസുകളുടെ ടയറുകൾ ഊരിയെടുത്ത സംഭവവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

