Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലചന്ദ്രകുമാറിന്...

ബാലചന്ദ്രകുമാറിന് ദിലീപ് അയച്ച വാട്സ്​ആപ്​ സന്ദേശം പുറത്ത്

text_fields
bookmark_border
Dileep, Balachandrakumar
cancel

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് നടൻ ദിലീപ് അയച്ചതെന്ന് കരുതുന്ന വാട്സ്​ആപ് സന്ദേശം പുറത്ത്. 2021 ഏപ്രിൽ 10, 11 തീയതികളിലെ ശബ്​ദസന്ദേശങ്ങളാണ് പുറത്തുവന്നത്.

താൻ തിരുവനന്തപുരത്തുണ്ടെന്നും നേരിട്ട് കാണണമെന്നും ദിലീപ് ആവശ്യപ്പെടുന്നതാണ് സന്ദേശം. മെസേജുകൾ അയക്കുന്നത് സുരക്ഷിതമല്ലെന്നും തന്‍റെ വാട്സ്​ആപ് ഹാക് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിൽ പറയുന്നു. നിരവധി തവണ വാട്സ്​ആപ്പിൽ വിളിച്ചതിനു ശേഷം മറുപടി ലഭിക്കാതെ വന്നതോടെയാണ് മെസേജ് അയച്ചത്.

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ നിന്ന്​ പിന്മാറുകയാണെന്ന്​ ബാലചന്ദ്രകുമാർ മെസേജിലൂടെ മറുപടി അറിയിച്ചു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംഭവങ്ങൾ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയേക്കുമെന്നതിനാൽ നേരിട്ട് കാണാനെത്തിയതാണെന്നാണ് സൂചന.

എന്നാൽ, നേരിട്ട് കാണണമെന്ന് ദിലീപ്​ ആവശ്യപ്പെട്ടപ്പോൾ പോകാതിരുന്നത് തന്നെ അപായപ്പെടുത്തിയേക്കുമെന്ന ഭയം കൊണ്ടാണെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack caseDileepBalachandra Kumar
News Summary - The WhatsApp message sent by Dileep to Balachandra Kumar is out
Next Story