സ്വാഗത പ്രസംഗം നീണ്ടു; അനിഷ്ടം പരസ്യമാക്കി മുഖ്യമന്ത്രി, ഔചിത്യം വേണമെന്ന് പ്രതികരണം
text_fieldsതൊടുപുഴ: ആവശ്യങ്ങളുമായി സ്വാഗത പ്രസംഗം നീണ്ടതോടെ അനിഷ്ടം പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനച്ചടങ്ങിലാണ് സംഭവം.
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരും ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വേദിയിലെത്തിയതോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. അനുസ്മരണപ്രമേയത്തിനുശേഷം വേദിയിലെത്തിയ സ്വാഗതപ്രാസംഗികൻ പൊലീസുകാരുടെ ആവശ്യങ്ങളും പരാധീനതകളുമടക്കം നിരത്തി.
ഇതിനിടയിൽ സർക്കാർ ചെയ്ത കാര്യങ്ങളും ഇതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയെയും പുകഴ്ത്തുകയും ചെയ്തു. സമയം നീണ്ടതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് നീരസവും പ്രകടമായി. സ്വാഗത പ്രാസംഗികനെ കണക്കറ്റ് വിമർശിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
ആവശ്യങ്ങൾ പറയലും നിവേദനങ്ങൾ നൽകലും മാത്രമല്ല, എങ്ങനെയാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയതെന്ന് എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനും ഒരു ഔചിത്യം വേണം. താനെന്തെങ്കിലും പറഞ്ഞാൽ അത് വാർത്ത നൽകാനിരിക്കുന്നവർക്ക് കുശാലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

