Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂറിനെ...

മൻസൂറിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
Mansoor Murder
cancel
camera_alt

കൊല്ലപ്പെട്ട മൻസൂർ

പെരിങ്ങത്തൂർ: മുസ്​ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതക കേസിലെ പ്രതികളുമായി അന്വേഷണ സംഘം സംഭവസ്ഥലത്ത്​ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ, പ്രതികൾ ആക്രമിക്കാനായി ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങൾ മുക്കിൽ പീടികയിൽനിന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു.

രാവിലെ പ്രതികളെ ചൊക്ലി പൊലീസ് സ്​റ്റേഷനിലെത്തിച്ച ശേഷമാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത്​ എത്തിച്ചത്. അന്വേഷണ സംഘത്തിന്​ കസ്​റ്റഡിയിൽ വിട്ടുകിട്ടിയ സംഗീത്, ശ്രീരാഗ്, അശ്വന്ത്, അനീഷ്, വിബിൻ എന്നീ പ്രതികളുമായാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. രാവിലെ പത്തരയോടെ എത്തിയ സംഘം രണ്ടുമണിക്കൂറോളം പുല്ലൂക്കരയിൽ ചെലവഴിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violencemansoor murder
News Summary - The weapons used to kill Mansoor were recovered
Next Story