Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​രം​ഗം കാ​ണാ​നി​ല്ല;...

ത​രം​ഗം കാ​ണാ​നി​ല്ല; വി​ധി നി​ർ​ണ​യി​ക്കു​ക അ​ടി​ത്ത​ട്ടി​ലെ ജ​ന​ത

text_fields
bookmark_border
ത​രം​ഗം കാ​ണാ​നി​ല്ല; വി​ധി നി​ർ​ണ​യി​ക്കു​ക അ​ടി​ത്ത​ട്ടി​ലെ ജ​ന​ത
cancel

കൂട്ടിയും കിഴിച്ചും...നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നാ​യി കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ് കേ​ര​ളം. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ പ​തി​ഞ്ഞു​ക​ഴി​ഞ്ഞ ജ​ന​വി​ധി ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളും നി​ഗ​മ​ന​ങ്ങ​ളും പ്ര​വ​ച​ന​ങ്ങ​ളു​മാ​ണ് എ​ല്ലാ​യി​ട​ത്തും ച​ർ​ച്ചാ​വി​ഷ​യം. സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തു​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​യ ഒ​രു ത​രം​ഗം സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​യാ​ൻ ക​ഴി​യി​ല്ല. 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 2025ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ​യും ഫ​ല​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക തു​ട​ർ​ച്ച എ​ന്ന് പ​റ​യാ​വു​ന്ന ഭ​ര​ണ വി​രു​ദ്ധ ത​രം​ഗ​വും ഇ​ല്ല. ന​മ്മു​ടെ രാ​ജ്യ​ത്ത് കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഭ​ര​ണ വി​രു​ദ്ധ ത​രം​ഗം എ​ന്ന പ്ര​വ​ണ​ത​യി​ൽ മാ​റ്റം സം​ഭ​വി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് നാ​ളി​തു​വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് സി.​എ​സ്.​ഡി.​എ​സി​ലെ പ്ര​ഫ. സ​ഞ്ജ​യ് കു​മാ​റി​നെ​പ്പോ​ലു​ള്ള​വ​ർ സ​മ​ർ​ഥി​ക്കു​ന്ന​ത്. പ​ണ്ട് ഇ​ന്ത്യ​യി​ൽ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി തോ​ൽ​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വെ​ങ്കി​ൽ, 2000ത്തി​ന് ശേ​ഷം സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ത്തി​ലും സ​ർ​ക്കാ​റു​ക​ൾ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് വ​ർ​ധി​ച്ചു.

​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഉ​റ​ച്ച നേ​തൃ​ത്വം എ​ന്നി​വ​യാ​ണ് ഭ​ര​ണാ​നു​കൂ​ല അ​വ​സ്ഥ​ക്ക് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി എ ​ണ്ണു​ന്ന​ത്. ഈ ​ഘ​ട​ക​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ഇ​ട​ത് മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് എ​ന്നോ​ർ​ക്കു​ക. അ​ഭൂ​ത​പൂ​ർ​വ​മാ​യ പോ​ളി​ങ് ആ​ണ് ത​രം​ഗ​ങ്ങ​ളു​ടെ ഒ​രു അ​ള​വു​കോ​ൽ. കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ സ്വ​ഭാ​വ​ത്തി​ന് ചേ​രും​വി​ധ​ത്തി​ലെ ഭേ​ദ​പ്പെ​ട്ട പോ​ളി​ങ് ശ​ത​മാ​ന​ത്തി​ന് ഉ​പ​രി​യാ​യൊ​രു വോ​ട്ടി​ങ് ഇ​ക്കു​റി ഉ​ണ്ടാ​യി​ട്ടി​ല്ല. രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ഹു​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ -പ്ര​ത്യേ​കി​ച്ച് എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ൾ കാ​ര​ണം മു​സ്‌​ലിം വോ​ട്ട​ർ​മാ​ർ കൂ​ട്ട​മാ​യി ബൂ​ത്തി​ലെ​ത്തി​യി​രു​ന്നു; വി​ശി​ഷ്യ മ​ല​ബാ​റി​ൽ. എ​ന്നാ​ൽ, ഈ ​വോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും നി​ല​വി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രാ​യി​രു​ന്നി​രി​ക്കും എ​ന്ന് വി​ല​യി​രു​ത്താ​ൻ ത​ക്ക കാ​ര​ണ​ങ്ങ​ൾ ന​മു​ക്ക് മു​ന്നി​ലി​ല്ല. പ്ര​ബ​ല​മാ​യ സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ യു.​ഡി.​എ​ഫ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ങ്കി​ൽ പോ​ലും മു​സ്‌​ലിം വോ​ട്ടു​ക​ളി​ൽ ഒ​രു ഭാ​ഗം തീ​ർ​ച്ച​യാ​യും ഇ​ട​ത് മു​ന്ന​ണി​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​മാ​ന​മാ​ണ് ക്രൈ​സ്ത​വ വോ​ട്ടു​ക​ളു​ടെ കാ​ര്യ​വും. മ​ത മേ​ല​ധ്യ​ക്ഷ​ന്മാ​ർ സ​മീ​പ ദി​വ​സ​ങ്ങ​ളി​ലെ പ്ര​സ്താ​വ​ന​ക​ളി​ൽ രാ​ഷ്ട്രീ​യ ചാ​യ്‍വ് വെ​ളി​പ്പെ​ടു​ത്തു​ന്നു​വെ​ങ്കി​ലും സ​മു​ദാ​യ​ത്തി​ന്റെ വോ​ട്ട് ഒ​രു മു​ന്ന​ണി​ക്ക് മാ​ത്രം അ​നു​കൂ​ല​മാ​യി വീ​ണു എ​ന്ന് വി​ല​യി​രു​ത്താ​ൻ ക​ഴി​യി​ല്ല. മു​സ്‌​ലിം വോ​ട്ടു​ക​ൾ പോ​ലെ ഏ​കീ​കൃ​ത രീ​തി​യും ഉ​ണ്ടാ​വാ​റി​ല്ല.

പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ കാ​ല​ത്ത് കു​ട്ടി​ക​ൾ ആ​യി​രു​ന്ന​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ ക​ന്നി​വോ​ട്ട​ർ​മാ​ർ. പു​തി​യ വോ​ട്ട​ർ​മാ​ർ ആ​രെ തു​ണ​ക്കും എ​ന്ന് വി​ല​യി​രു​ത്തു​ന്ന​ത് പ്ര​സ​ക്ത​മാ​ണ്. എ​ന്നാ​ൽ, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി കേ​ര​ള​ത്തി​ൽ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​വ​രു​ടെ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​ത്തി​ന് ഒ​പ്പം നി​ൽ​ക്കു​ന്ന രീ​തി​യാ​ണ് അ​വ​രും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടാ​വു​ക.

യ​ഥാ​ർ​ഥ​ത്തി​ൽ ജ​ന​വി​ധി തീ​രു​മാ​നി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ന്റെ അ​ടി​ത്ത​ട്ടി​ലു​ള്ള ജ​ന​ത​യാ​ണ്. മ​ധ്യ​വ​ർ​ഗ​ത്തി​ന്റെ ആ​കു​ല​ത​ക​ളോ മു​ൻ​ഗ​ണ​ന​ക​ളോ ആ​യി​രി​ക്കി​ല്ല അ​വ​രു​ടേ​ത്. അ​രി​യും മ​രു​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ് അ​വ​രു​ടെ വോ​ട്ടി​ങ് തീ​രു​മാ​ന​ത്തെ സ്വാ​ധീ​നി​ക്കു​ക. അ​വ​രു​ടെ മ​ന​സ്സ് ഒ​പ്പി​യെ​ടു​ക്കാ​നു​ള്ള ശേ​ഷി മാ​ധ്യ​മ കാ​മ​റ​ക​ൾ​ക്കി​ല്ല; ആ ​മ​ന​സ്സു​ക​ളെ വി​ശ​ക​ല​നം ചെ​യ്യാ​നു​ള്ള വൈ​ദ​ഗ്ധ്യം വി​ശ​ക​ല​ന വി​ശാ​ര​ദ​ർ​ക്കു​മി​ല്ല. ആ ​മ​നു​ഷ്യ​രു​ടെ തീ​ർ​പ്പാ​ണ് നി​ർ​ണാ​യ​ക​മാ​വു​ക. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി​യാ​ണ് സ​ക​ല ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​യും തെ​റ്റി​ച്ച് ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ കേ​ര​ള​ത്തി​ൽ ഭ​ര​ണം പി​ടി​ച്ച​ത്. പു​റ​മെ പ്ര​ക​ട​മ​ല്ലാ​ത്ത നി​ശ്ശ​ബ്ദ​മാ​യ ഒ​രു ത​രം​ഗം അ​ന്ന് രൂ​പ​പ്പെ​ട്ടി​രു​ന്നു. അ​വ്വി​ധം ത​രം​ഗ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല എ​ങ്കി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 80-85 സീ​റ്റു​ക​ളാ​വും ജ​യി​ക്കു​ന്ന മു​ന്ന​ണി നേ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political newsopinonKerala Assembly Election 2026
News Summary - The wave is not visible; the people at the grassroots decide the fate
Next Story