Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണക്കെട്ടുകളിൽ...

അണക്കെട്ടുകളിൽ നീരൊഴുക്ക്​ ശക്​തം; ഇടുക്കി ജലനിരപ്പ് 2396.26 അടിയിലേക്ക്

text_fields
bookmark_border
Idukki-dam
cancel

തൊടുപുഴ: വൃഷ്​ടിപ്രദേശങ്ങളിൽ ശക്​തിയായി തുടരുന്ന മഴയിൽ ആശങ്ക വർധിപ്പിച്ച്​ സംസ്​ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ്​ ഉയരുന്നു. മഴയുടെ ശക്​തി കുറഞ്ഞ ജില്ലകളിൽ പോലും കഴിഞ്ഞ ദിവസത്തെ പെയ്​ത്തിൽ അണക്കെട്ടുകളിലേക്കുള്ള​ നീരൊഴുക്ക്​ കൂടിയതിനാൽ വെള്ളത്തി​െൻറ അളവ്​ ഒാരോ മണിക്കൂറിലും ഉയരുകയാണ്​. നിലവിലെ ജലനിരപ്പ്​ അടിസ്​ഥാനമാക്കി അണക്കെട്ടുകളിൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു​.

കല്ലാർകുട്ടി, കുണ്ടറ, ഷോളയാർ, മൂഴിയാർ, കക്കി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്​, ചുള്ളിയാർ, പീച്ചി അണക്കെട്ടുകളിൽ മൂന്നാംഘട്ട ജാഗ്രത നിർദേശമായ റെഡ്​ അലർട്ടും മംഗലം, വാഴാനി, ചിമ്മണി, മീങ്കര, കല്ലട, മലമ്പുഴ, നെയ്യാർ, മാട്ടുപ്പെട്ടി, പൊന്മുടി ഡാമുകളിൽ രണ്ടാം ഘട്ട ജാഗ്രത നിർദേശമായ ഒാറഞ്ച്​ അലർട്ടും ഇടുക്കി, പമ്പ, പോത്തുണ്ടി അണക്കെട്ടുകളിൽ ആദ്യ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ടുമാണ്​ പ്രഖ്യാപിച്ചത്​​. ഇടമലയാർ, ബാണാസുര, ആനയിറങ്കൽ, കുറ്റ്യാടി, കല്ലാർ അണക്കെട്ടുകളിൽ നിലവിൽ ജാഗ്രത നിർദേശമില്ല.

2403 അടിയാണ്​ ഇടുക്കി അണക്കെട്ടി​െൻറ പൂർണ സംഭരണ​ശേഷി. ഞായറാഴ്​ച രാത്രി ഒമ്പത്​​​ വരെയുള്ള കണക്ക്​ പ്രകാരം 2396.32 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 92.24 ശതമാനം വരും. 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച്​​ അലർട്ട്​ പ്രഖ്യാപിക്കും​. മലങ്കര ഡാമിൽ 39.28 മീറ്ററാണ്​ ജലനിരപ്പ്​. ആറ്​ ഷട്ടറുകൾ 120 സെ.മീ വീതം തുറന്ന്​ സെക്കൻഡിൽ 208.78 ക്യുബിക്​ മീറ്റർ വെള്ളം പുറത്തേക്ക്​ ഒഴുക്കുന്നുണ്ട്​.

ആനയിറങ്കൽ 1204.69 മീറ്റർ, കുണ്ടള 1757.90, കല്ലാർകുട്ടി 456.15, മാട്ടുപ്പെട്ടി 1597.70, പൊൻമുടി 705.50, ലോവർ പെരിയാർ 253, ചെങ്കുളം 846.65 മീറ്റർ, മുല്ലപ്പെരിയാർ നിലവിൽ 131.50 അടി എന്നിങ്ങനെയാണ്​ ഇടുക്കി ജില്ലയിലെ മറ്റ്​ അണക്കെട്ടുകളിലെ ജലനിരപ്പ്​. ഭൂരിഭാഗം അണക്കെട്ടുകളിലും ജലനിരപ്പ്​ സംഭരണശേഷിയുടെ 85 ശതമാനം കടന്നു. മഴ ശക്​തമായി തുടർന്നാൽ ഇതിൽ പല അണക്കെട്ടുകളും വരും ദിവസങ്ങളിൽ തുറക്കേണ്ടിവരുമെന്നാണ്​ അധികൃതരുടെ മുന്നറിയിപ്പ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki damHeavy Rain
News Summary - The water level in Idukki dam rose to 2396.26 feet
Next Story