Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാത്തിരിപ്പിന് വിരാമം;...

കാത്തിരിപ്പിന് വിരാമം; ‘മാധ്യമം എജുകഫെ’ക്ക് 17ന് തുടക്കം

text_fields
bookmark_border
കാത്തിരിപ്പിന് വിരാമം; ‘മാധ്യമം എജുകഫെ’ക്ക് 17ന് തുടക്കം
cancel

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​ന്റെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യാ​യ ‘മാ​ധ്യ​മം എ​ജു​ക​ഫെ’​ക്ക് ഏ​പ്രി​ൽ 17ന് ​കോ​ഴി​ക്കോ​ട്ട് തു​ട​ക്ക​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ കോ​ഴ്സു​ക​ളും കാ​മ്പ​സു​ക​ളും ക​ണ്ടെ​ത്താ​ൻ വ​ഴി​യൊ​രു​ക്കു​ന്ന ഈ ​വി​ദ്യാ​ഭ്യാ​സ ഉ​ത്സ​വം കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ആ​സ്പി​ൻ കോ​ർ​ട്ട്‌​യാ​ർ​ഡി​ലാ​ണ് ആ​ദ്യ മേ​ള ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഏ​പ്രി​ൽ 21, 22 തീ​യ​തി​ക​ളി​ൽ മ​ല​പ്പു​റം റോ​സ് ലോ​ഞ്ചി​ലും ഏ​പ്രി​ൽ 24, 25 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ലെ റെ​ന ഇ​വ​ന്റ് ഹ​ബ്ബി​ലു​മാ​യി എ​ജു​ക​ഫെ ന​ട​ക്കും. എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ചി​ന്ത​ക​ൾ​ക്ക​പ്പു​റം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ഡാ​റ്റാ സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ പു​തി​യ​കാ​ല കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ർ മേ​ള​യി​ൽ സം​സാ​രി​ക്കും. പു​തി​യ ത​ല​മു​റ നേ​രി​ടു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ കു​റ​ക്കാ​ൻ പ്ര​മു​ഖ ന​ടി​യും അ​വ​താ​ര​ക​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തി​ന്റെ​യും അ​നു​ന​ന്ദ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ബി​ക​മി​ങ്’ ടീം ​എ​ജു​ക​ഫെ​യി​ൽ വെ​ൽ​ന​സ് പി​ന്തു​ണ​യു​മാ​യി എ​ത്തും. കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ൾ ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്താ​ൻ ‘സി​ജി’ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റു​ക​ളും കൗ​ൺ​സ​ലി​ങ്ങു​മു​ണ്ടാ​കും.

വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സെ​ഷ​നു​ക​ൾ​ക്കും പാ​ന​ൽ ച​ർ​ച്ച​ക​ൾ​ക്കും പ്ര​മു​ഖ​ർ നേ​തൃ​ത്വം ന​ൽ​കും. മു​ൻ യു.​എ​ൻ ആ​ൻ​ഡ് ഇ​ന്ത്യ​ൻ സി​വി​ൽ സെ​ർ​വ​ന്റ് എം.​പി. ജോ​സ​ഫ് ഐ.​എ.​എ​സ്, വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ടോം ​ജോ​സ​ഫ്, ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്റ് ബ്രാ​ൻ​ഡ് സ്വാ​മി, കോ​ർ​പ​റേ​റ്റ് ക​ൺ​സ​ൾ​ട്ട​ന്റും ലൈ​ഫ് കോ​ച്ചു​മാ​യ ഡോ. ​റാ​ഷി​ദ് ഗ​സ്സാ​ലി, ഗി​ന്ന​സ് റെ​ക്കോ​ഡ് ജേ​താ​വ് അ​ജി ആ​ർ., യു​വ​പ്ര​ഭാ​ഷ​ക ഫാ​ത്തി​മ ന​ർ​ഗീ​സ് ശി​ഹാ​ബ്, സൈ​ബ​ർ വി​ദ​ഗ്ധ​ൻ ജി​യാ​സ് ജ​മാ​ൽ, മെ​ന്റ​ലി​സ്റ്റ് താ​ഹി​ർ, ഫാ​സി​ൽ ബ​ഷീ​ർ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ അ​ജ്മ​ൽ സി., ​ഡാ​റ്റാ അ​ന​ലി​സ്റ്റ് മു​ഹ​മ്മ​ദ് അ​ൽ​ഫാ​ൻ, ഷെ​ഫ് വി​നോ​ദ്, ഹാ​മി​ദ​ലി വാ​ഴ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.

ഹൈ​ബ്രി​ഡ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ഫ്യൂ​ച്ച​ർ’ ആ​ണ് മു​ഖ്യ പ്രാ​യോ​ജ​ക​ർ. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മേ​ള​യി​ൽ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും മു​ൻ​കൂ​ട്ടി സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വാ​ട്സ്ആ​പ്പ് ന​മ്പ​ർ: 96450 07116.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationStudentsMadhyamam
News Summary - The wait is over; 'Madhyamam Educafe' to begin on the 17th
Next Story