Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ട്...

വോട്ട് രേഖപ്പെടുത്തുന്നത് ഇങ്ങനെ...

text_fields
bookmark_border
വോട്ട് രേഖപ്പെടുത്തുന്നത് ഇങ്ങനെ...
cancel

പോ​ളി​ങ് ബൂ​ത്തി​ൽ​ വ​രി​നി​ൽ​ക്കു​ന്ന വോ​ട്ട​ര്‍മാ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്ര​മ​മ​നു​സ​രി​ച്ച് അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടും. ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​റു​ടെ മു​ന്നി​ലാ​ണ്​ ആ​ദ്യ​മെ​ത്തു​ക. വോ​ട്ട​റു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും സ്ലി​പ്പി​ലെ ക്ര​മ​ന​മ്പ​റും പ​രി​ശോ​ധി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. തു​ട​ര്‍ന്ന് ക്ര​മ​ന​മ്പ​റും പേ​രും ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യും. ഈ ​സ​മ​യം പോ​ളി​ങ് ഏ​ജ​ന്റു​മാ​ര്‍ അ​വ​രു​ടെ പ​ക്ക​ലു​ള്ള പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ശ​രി​യാ​യ വോ​ട്ട​റാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

ര​ണ്ടാ​മ​ത്തെ പോ​ളി​ങ് ഓ​ഫി​സ​ർ വോ​ട്ട​റു​ടെ ഇ​ട​തു​കൈ​യി​ലെ ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടും. തു​ട​ര്‍ന്ന് 17എ ​ഫോം എ​ന്ന വോ​ട്ട​ര്‍മാ​രു​ടെ ര​ജി​സ്റ്റ​റി​ല്‍ വോ​ട്ട​റു​ടെ ക്ര​മ​ന​മ്പ​ര്‍ എ​ഴു​തും. ഒ​പ്പം വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് പ​രി​ശോ​ധി​ച്ച്​ വോ​ട്ട​ർ കാ​ർ​ഡ്​ ആ​ണെ​ങ്കി​ൽ EP എ​ന്ന്​ ഇം​ഗ്ലീ​ഷി​ലും മ​റ്റു​ കാ​ർ​ഡു​ക​ളാ​ണെ​ങ്കി​ൽ അ​തി​ന്റെ പേ​രും അ​തി​ലെ അ​വ​സാ​ന നാ​ല​ക്ക ന​മ്പ​റും എ​ഴു​തും. അ​തി​നു​ശേ​ഷം വോ​ട്ട​റെ​ക്കൊ​ണ്ട് ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പു​വെ​പ്പി​ക്കു​ക​യോ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യും. തു​ട​ര്‍ന്ന് വോ​ട്ട​ർ​ക്ക് സ്ലി​പ് ന​ല്‍കും.

സ്ലി​പ്പു​മാ​യി വോ​ട്ട​ര്‍ എ​ത്തു​ന്ന​ത് വോ​ട്ടി​ങ് യ​ന്ത്ര​ത്തി​ന്റെ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് ചു​മ​ത​ല​യു​ള്ള മൂ​ന്നാം പോ​ളി​ങ് ഓ​ഫി​സ​റു​ടെ മു​ന്നി​ലാ​ണ്. കൈ​വി​ര​ലി​ലെ മ​ഷി പ​രി​ശോ​ധി​ച്ച​ശേ​ഷം ഓ​ഫി​സ​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ലെ ബാ​ല​റ്റ്​ ബ​ട്ട​ൺ അ​മ​ര്‍ത്തും. ഇ​തോ​ടെ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ലെ ‘Busy’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ലൈ​റ്റ് ചു​വ​പ്പു നി​റ​മാ​കും. ഈ ​സ​മ​യം ബാ​ല​റ്റ് യൂ​നി​റ്റി​ലെ Ready എ​ന്നെ​ഴു​തി​യ ഭാ​ഗ​ത്തെ ലൈ​റ്റ് പ​ച്ച​നി​റ​ത്തി​ല്‍ പ്ര​കാ​ശി​ക്കും.

ഈ​സ​മ​യം വോ​ട്ട​ര്‍ കൗ​ണ്ട​റി​ല്‍ പ്ര​വേ​ശി​ച്ച് താ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​രും ഫോ​ട്ടോ​യും ചി​ഹ്ന​വും രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് നേ​രെ​യു​ള്ള നീ​ല ബ​ട്ട​ന്‍ അ​മ​ര്‍ത്ത​ണം. ഇ​തോ​ടെ Ready ലൈ​റ്റ് അ​ണ​യും. സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​രി​ന് സ​മീ​പ​ത്തെ നീ​ല ബ​ട്ട​ന് അ​രി​കി​ലു​ള്ള ലൈ​റ്റ് ചു​വ​പ്പു​നി​റ​ത്തി​ല്‍ പ്ര​കാ​ശി​ക്കും.

ഈ​സ​മ​യം വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​നാ​ര്‍ഥി​യു​ടെ പേ​രും ചി​ഹ്ന​വും സീ​രി​യ​ല്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ പ്രി​ന്റ് വി​വി​പാ​റ്റ് യ​ന്ത്ര​ത്തി​ല്‍നി​ന്ന് പു​റ​ത്തു​വ​രും. ഇ​ത്​ ഏ​ഴു​ സെ​ക്ക​ന്‍ഡ് സ​മ​യം വി​ന്‍ഡോ​യി​ലൂ​ടെ കാ​ണാം. ഈ ​സ​മ​യം ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ല്‍നി​ന്ന് ബീ​പ് ശ​ബ്ദം കേ​ള്‍ക്കും. ഇ​തോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മ​ന​സ്സി​ലാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionVotesassembly electionKerala
News Summary - How to vote...
Next Story