വിശ്വാസ സംരക്ഷണയാത്രക്ക് ഇന്ന് കാഞ്ഞങ്ങാട് തുടക്കമാകും
text_fieldsകോഴിക്കോട്: ശബരിമലയിലെ സ്വർണകൊള്ളയ്ക്കും വിശ്വാസവഞ്ചനക്കുമെതിരെ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ നയിക്കുന്ന ‘വിശ്വാസ സംരക്ഷണ യാത്ര’ക്ക് ചൊവ്വാഴ്ച കാഞ്ഞങ്ങാട് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് മുതൽ ചെങ്ങന്നൂർവരെയാണ് യാത്ര.
ചൊവ്വാഴ്ച രാവിലെ 10 ന് കാഞ്ഞങ്ങാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കണ്ണൂരിൽ നടക്കുന്ന ആദ്യ സ്വീകരണം കെ. സുധാകരൻ എം.പിയും ഇരിട്ടിയിൽ വൈകീട്ട് അഞ്ചിന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 11ന് കൽപറ്റയിലെ സ്വീകരണം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് യാത്ര കോഴിക്കോട് ജില്ലയിലെ അടിവാരത്തെത്തും. 3.15ന് താമരശ്ശേരിയിലെ സ്വീകരണത്തിനുശേഷം നാലിന് കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ പ്രധാന സ്വീകരണ പരിപാടി കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 5.30ന് മുതലക്കുളത്ത് ജില്ലയിലെ സമാപന പരിപാടി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

