Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി കേസിൽ മുൻ...

കൈക്കൂലി കേസിൽ മുൻ പഞ്ചായത്ത് സെക്രറിക്ക് കഠിനതടവ്

text_fields
bookmark_border
കൈക്കൂലി കേസിൽ മുൻ പഞ്ചായത്ത് സെക്രറിക്ക്  കഠിനതടവ്
cancel

കോഴിക്കോട് : കൈക്കൂലി കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. ഇടുക്കി ജില്ലയിലെ, വട്ടവട ഗ്രാമപഞ്ചായത്തിൽ 2012 ൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.ആർ.ഷാജിയെയാണ് കുറ്റക്കാരനാണ് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ഒന്നരവർഷം കഠിന തടവിനും 55,000 രൂപ പിഴയും ശിക്ഷിച്ചത്.

2012 ൽ ഇടുക്കി ജില്ലയിൽ വട്ടവട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.ആർ ഷാജി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ച കെട്ടിട ഉടമയിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് രജിസ്റ്റർ ചെയ്ത ഈ കേസിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.

ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി ആയിരുന്ന പി.ടി. കൃഷ്ണൻകുട്ടി രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി രതീഷ് കൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ. പിള്ള, കെ. ഉഷാകുമാരി എന്നിവർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - The vigilance court sentenced the former panchayat secretary to rigorous imprisonment in the bribery case
Next Story