Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്തെ വിജയം...

കോട്ടയത്തെ വിജയം എല്ലാവരുടേയും, ജോസ് കെ. മാണി വന്നത് കൊട്ടിഘോഷിക്കേണ്ട കാര്യമില്ല- ബിനോയ് വിശ്വം

text_fields
bookmark_border
Binoy Viswam
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ എൽ.ഡി.എഫിന്‍റെ വി​ജ​യം മുന്നണിയിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് സി.​പി​.ഐ നേ​താ​വ് ബി​നോ​യ് വി​ശ്വം. അതിനെ ജോ​സ് കെ. ​മാ​ണി​യു​ടെ വി​ജ​യ​മെ​ന്ന് കാണേണ്ടതില്ല. ജോ​സ് കെ. ​മാ​ണി​യെ ഒ​പ്പം കൂ​ട്ടി​യ മു​ന്ന​ണി​തീ​രു​മാ​നം സം​ബ​ന്ധി​ച്ച് മാധ്യമപ്രവർത്തകരുടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട്ട​യ​ത്തെ മി​ന്നു​ന്ന വി​ജ​യം എ​.ഡി.എ​ഫി​ലെ ഓ​രോ ഘ​ട​ക​ക്ഷി​യു​ടെ​യും വി​ജ​യ​മാ​ണ​ത്. അ​ല്ലാ​തെ വി​ജ​യ​ത്തെ ത​രം​തി​രി​ച്ച് അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. ഇ​തു നേ​ര​ത്തെ ത​ന്നെ മു​ന്നി​ൽ​ക്ക​ണ്ട വി​ജ​യ​മാ​ണ്. അ​ത്ര​യ​ധി​കം ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം വ​ന്ന​ത് ഗു​ണം ചെ​യ്തി​ട്ടു​ണ്ട്. എന്നാൽ അ​തി​ന​പ്പു​റം അതിനെ അ​മി​ത​മാ​യി കൊട്ടിഘോഷിക്കേണ്ട കാ​ര്യ​മി​ല്ലെ​ന്നും ബിനോയ് വിസ്വം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jose K ManiBinoy Viswampanchayath election 2020
Next Story